സൗകര്യം മെച്ചപ്പെടുത്താന്‍ റയില്‍വെയോട് ആവശ്യപ്പെടാം.

indian railwayമെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) യാത്രക്കാരുടെ പ്രതികരണം ശേഖരിക്കുന്നു.ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ പ്രതിദിനം 1200 മുതല്‍ 1500 മെയില്‍-എക്‌സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഒരു ദിവസം ഒരു ട്രെയിനിലെ 60 മുതല്‍ 70 യാത്രക്കാരെ പ്രതികരണത്തിനായി വിളിക്കും. ഒരു ലക്ഷം പേരില്‍നിന്നെങ്കിലും വിവരം ശേഖരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഇന്ററാക്ടീവ് വോയിസ് റെസ്‌പോണ്‍സ് സംവിധാനം (ഐവിആര്‍എസ്) നടപ്പിലാക്കി. ട്രെയിനില്‍ ലഭ്യമാകുന്ന സൗകര്യങ്ങളെക്കുറിച്ച് മൊബൈൽ ഫോണിലൂടെയാണ് യാത്രക്കാരുടെ പ്രതികരണം തേടുക.

ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ സംവിധാനത്തിലൂടെ ട്രെയിനിന്റെ കൃത്യത, റെയില്‍വേ സ്റ്റേഷന്‍/പ്ലാറ്റ്‌ഫോം/ട്രെയിന്‍ എന്നിവയിലെ ശുചിത്വം, ഭക്ഷണത്തിന്റെ നിലവാരം, എയര്‍ കണ്ടീഷന്‍, കിടക്ക എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് തേടുന്നത്.മെയില്‍, എക്പ്രസ് ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് +91-139 എന്ന നമ്പരില്‍ നിന്നായിരിക്കും കോളുകള്‍ ലഭിക്കുക. ആറ് സൗകര്യങ്ങളില്‍ രണ്ടെണ്ണത്തിനുമാത്രമേ ഒരുവ്യക്തിക്ക് അഭിപ്രായം രേഖപ്പെടുത്താനാകൂ. സേവനം നല്ലതാണെങ്കില്‍ 1, തൃപ്തികരമാണെങ്കില്‍ 2, തൃപ്തിയില്ലെങ്കില്‍ 0 എന്നിങ്ങനെ മൊബൈലില്‍ രേഖപ്പെടുത്തിയാല്‍ മതി.

 

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*