വ്യാജ സിഡി ശിക്ഷ വർധിപ്പിക്കണം: ഋഷിരാജ് സിങ്

Rishiraj-Singhകേരളത്തിൽ സിനിമയുടെ വ്യാജനിറക്കുന്നവർക്ക് വേഗത്തിൽ ജാമ്യം ലഭിക്കുന്ന അവസ്ഥയാണ്. ഒരാൾക്കുപോലും ജയിലിൽ കിടക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. നിയമം കർശനമായി ന‌ടപ്പിലാക്കിയാലേ വ്യാജനെ തടയാൻ കഴിയൂ.പ്രേമം മനോഹരമായ സിനിമയാണ്. വ്യാജൻ തടയാൻ അധികൃതർ അതീവ ജാഗ്രത പുലർത്തണം. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ സെർവ്വറുകളിൽ നിന്നാണ് സിനിമകൾ കൂടുതലായും ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്യുന്നത്. ഗൂഗിൾ അടക്കമുള്ളവരുടെ സഹകരണം തേടി ഇത്തരം സൈറ്റുകൾ ബ്ലോക്ക് ചെയ്യണം. വിദേശ രാജ്യങ്ങളു‌ടെ സഹകരണവും തേടണം.സാങ്കേതിക വിദ്യ വികസിച്ചതോടെ വ്യാജ കോപ്പികൾ ഒരു സൈറ്റിൽ നിന്നും മറ്റൊന്നിലേക്ക് പടർന്നാൽ ന‌‌പടികൾ ഫലപ്രദമല്ലാതാകും.സിനിമാവ്യവസായത്തെ തകർക്കാൻ ന‌ടക്കുന്നവരാണ് വ്യാജപതിപ്പുകളിറക്കുന്നത്. തമിഴ്നാ‌ട് സർക്കാർ ചെയ്യുന്നതുപോലെ ഇവർക്കെതിരെ ശക്തമായ ന‌പടിയെടുക്കണം.  വ്യാജനിറക്കുന്നവരെ പിടികൂടാൻ തമിഴ്നാട് പ്രത്യേക നിയമം നിർമച്ചിട്ടുണ്ട്. വലിയ സംസ്ഥാനമായിട്ടും സിനിമയുടെ വ്യാജനിറങ്ങുന്ന സംഭവങ്ങൾ അവിടെ കുറവാണ്. എന്നാൽ, കേരളത്തിൽ ഒരു സിനിമയിറങ്ങി ദിവസങ്ങൾക്കുള്ളിൽ വ്യാജനിറങ്ങും. വ്യാജൻമാരെ പിടികൂടാൻ കേരളത്തിൽ പ്രത്യകിച്ചു സംവിധാനവുമില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*