ഗുരുവായൂര്‍ ക്ഷേത്രത്തിന് ബോംബ് ഭീഷണി

GURUVAYOORഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലീഷിലുള്ള സന്ദേശം വിദേശത്തുനിന്നാണ് . 24 മണിക്കൂറിനകം ക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഗുരുവായൂര്‍ സി.ഐയുടെ ഫോണിലേക്കാണ് സന്ദേശം വന്നത്. പുലര്‍ച്ചെ നാലോടെ ഫോണില്‍ വിളിച്ച് ഗുരുവായൂര്‍ ക്ഷേത്രം ബോംബുവച്ച് തകര്‍ക്കുമെന്ന് ഇംഗ്ലീഷില്‍ അറിയിക്കുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാക്കി. പൊലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രത്തില്‍ പരിശോധന നടത്തുന്നുണ്ട്. കര്‍ശനമായ സുരക്ഷാ പരിശോധനയ്ക്കു ശേഷമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേക്ക് കടത്തിവിടുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*