അസിം പ്രേംജിയുടെ പകുതിസ്വത്ത്‌ കൂടി ജീവകാരുണ്യത്തിന്….

azim-premji-AP_0_0പ്രമുഖ വ്യവസായിയും രാജ്യത്തെ മുന്‍നിര ഐടി കമ്പനിയായ വിപ്രോയുടെ മേധാവിയായ അസിം പ്രേംജി തന്‍റെ സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെയ്ക്കുന്നു. വിപ്രോയുടെ 73.39 ശതമാനം ഓഹരികളാണ് അസിം പ്രേംജിയുടെ കൈവശമുള്ളത്. ഇതിന്റെ മൂല്യം 99,500 കോടി രൂപയോളംവരും. കമ്പനിയുടെ 39 ശതമാനത്തിന് തുല്യമായ ഓഹരി വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം നീക്കിവെയ്ക്കും. 18 ശതമാനത്തോളംവരുന്ന ഓഹരികള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാന്‍ നീക്കിവെച്ചിട്ടുണ്ട്.
2010ല്‍ വിപ്രോയിലുള്ള 8.7 ശതമാനം ഓഹരി വിറ്റാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം അസിം പ്രേംജി ഫൗണ്ടേഷന് രൂപംനല്‍കിയത്.മുന്‍പ് രണ്ടു തവണയായി 20,000കോടി രൂപയോളം അദ്ദേഹം ജീവ കരുന്ന്യ പ്രവര്തങ്ങള്‍ക്കായി നല്‍കിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*