പേയ് സാപ്പില്‍ ഒറ്റക്ലിക്കില്‍ പണമിടപാട്‌….

payzapഎച്ച്ഡിഎഫ്‌സി ബാങ്ക് ഒറ്റ ക്ലിക്കില്‍ പണമിടപാട് സാധ്യമാക്കുന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. മൊബൈല്‍ ടോപ്പ് അപ്പ്, തത്സമയമുള്ള പണമിടപാട്, ബില്ല് അടയ്ക്കല്‍ തുടങ്ങിയവയ്ക്ക് പുറമേ, സിനിമ ടിക്കറ്റ് എടുക്കല്‍, ഇ-കൊമേഴ്‌സ് ഇടപാട് തുടങ്ങിയവയെല്ലാം ആപ്പിലൂടെ നടക്കും. പെയ് സാപ് വഴി മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉപയോഗിച്ച് മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറാം. നേരത്തെ പണം സൂക്ഷിച്ച് വെക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ മൊബൈല്‍ വാലറ്റിനേക്കാള്‍ മികച്ച രീതിയില്‍ ഇ-കൊമേഴ്‌സ് ഇടപാടുകള്‍ നടത്താന്‍ സഹായിക്കും. മൊബൈല്‍ വഴിയുള്ള ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് കാഷ് ഓണ്‍ ഡെലിവറി സംവിധാനം ഒഴിവാക്കി ഷോപ്പിങ് നടത്താനും ആപ്പ് സഹായിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*