പാക് ഭീകരർ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തുന്നു : തമിഴ്നാട്

Mullaperiyar dam 2മുല്ലപ്പെരിയാർ അണക്കെട്ടിന് പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ തുടങ്ങിയവയുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ.  ഇതുസംബന്ധിച്ച് ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ് ഉണ്ടെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കി.ഈ ഭീഷണി ചെറുക്കാൻ അണക്കെട്ടിന് സിഐഎസ്എഫിന്റെ തന്നെ കാവൽ വേണം. .ക്രമസമാധാനമെന്നത് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും കേരള സർക്കാർ ആവശ്യപ്പെടാതെ മുല്ലപ്പെരിയാർ അണക്കെട്ടിൽ കേന്ദ്രസേനയെ വിന്ന്യസിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ ഹർജി തള്ളുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടിയിലാണ് തമിഴ്നാട് പുതിയ വാദമുഖവുമായി രംഗത്തെത്തിയിരിക്കുന്നത്.ഭീകരരുടെ ആക്രമണം ഉണ്ടായാൽ അതുനേരിടാൻ കേരള പൊലീസിന് സാധിക്കില്ലെന്നും അണക്കെട്ടിന്റെ സുരക്ഷയും രാജ്യ താൽപര്യവും മുൻനിർത്തി കേന്ദ്ര സേനയെ സുരക്ഷ ഏൽപ്പിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*