പുസ്തകം കൊതിക്കുന്ന കുഞ്ഞുങ്ങള്‍……

 

STUDENTS 01ഇങ്ങനെ പോയാല്‍ കേരളത്തിലെ കുട്ടികളുടെ കാത്തിരിപ്പ് നീളും.  അവരുടെ പുസ്തകം ഒരുനോക്കു കാണാന്‍ ഓണം കഴിയുംവരെയെങ്കിലും കാത്തിരിക്കേണ്ടി വരും.കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെ.ബി.പി.എസ്.) ജീവനക്കാര്‍ രാപകല്‍ അധ്വാനിക്കുന്നുണ്ടെങ്കിലുംസ്‌കൂള്‍ പാഠപുസ്തകങ്ങളുടെ അച്ചടി സര്‍ക്കാര്‍ പ്രഖ്യാപിച്ച തീയതിയില്‍ പൂര്‍ത്തിയാകില്ല. ജൂലായ് 30-ഓടെയാകും അച്ചടി തീരുക. 31 ലക്ഷം പുസ്തകങ്ങളാണ് ആദ്യ വാല്യത്തില്‍ ഇനി അച്ചടിക്കാനുള്ളത്. അതിനു ശേഷമായിരിക്കും രണ്ടാം വാല്യത്തിലുള്ള 1,25,70,000 പുസ്തകങ്ങളുടെ അച്ചടി തുടങ്ങുക. ആകെ 3,59,18,800 പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. 20-നകം ആദ്യ വാല്യത്തിന്റെ അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്തായാലും പുസ്തകങ്ങള്‍ കിട്ടാന്‍ വൈകുമെന്നതിനാല്‍ ഓണപ്പരീക്ഷ മാറ്റിവെയ്‌ക്കേണ്ടി വരുമെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*