ജെര്‍മനിയില്‍ റോബോട്ട് കൊലപാതകം!!!!

robot_picചലച്ചിത്രങ്ങളിൽ മാത്രം കണ്ടു ശീലിച്ച ഒരു കാഴ്ച യാഥാര്‍ത്ഥ്യമായി . മനുഷ്യരെ കൊലപ്പെടുത്തുന്ന റോബോട്ടുകൾ എക്കാലവും  കഥകളിലെയും ചലച്ചിത്രങ്ങളിലെയും അമ്പരപ്പിക്കുന്ന ദ്രിശ്യനുഭാവമയിരുന്നെകില്‍ ഇപ്പോഴിതാ ഇത്തരമൊന്ന്‍ ജർമനിയില്‍ സംഭവിച്ചിരിക്കുന്നു.ഫ്രാങ്ക്ഫർട്ടിൽ നിന്ന് 100 കിലോമീറ്റർ വടക്ക് വോക്സ്‌വാഗന്റെ ജർമനിയിലെ നിർമാണ യൂണിറ്റിലാണ് സംഭവം. കമ്പനിയിൽ കോൺട്രാക്ടറായി ജോലി ചെയ്തു വരികയായിരുന്ന ഇരുപത്തിരണ്ടുകാരനാണ് റോബോട്ടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

യൂണിറ്റിൽ റോബോട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്ന യുവാവാണ് റോബോട്ടിന്റെ അക്രമത്തിനിരയായത്.ലോഹ പ്ലേറ്റിലേക്ക് ചേർത്ത് ഞെരുക്കപ്പെട്ട യുവാവ് തൽക്ഷണം മരിച്ചു. റോബോട്ടിന്റെ പിഴവിനേക്കാൾ നിർമാണത്തിനിടെ വന്ന കൈപ്പിഴയാണ് അപകടത്തിന് കാരണമെന്ന് കമ്പനി വക്താവ് സൂചിപ്പിച്ചു.വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിക്കുന്നതിനാണ് യൂണിറ്റിൽ റോബോട്ടുകളെ ഉപയോഗിച്ചു വരുന്നത്. സംഭവം നടക്കുമ്പോൾ കൊല്ലപ്പെട്ട യുവാവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ചില്ല. എന്നാൽ, അന്വേഷണം നടക്കുന്നതിനാൽ സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വക്താവ് വിസമ്മതിച്ചു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*