Breaking News

ഡിജിറ്റല്‍ ഇന്ത്യ:18,00,000 തൊഴിലവസരങ്ങള്‍ !!!!!!!

digital-india_പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌ത ഡിജിറ്റൽ ഇന്ത്യ വാരാഘോഷച്ചടങ്ങിൽ വ്യവസായപ്രമുഖർ രാജ്യത്തെ ഐടി മേഖലയിൽ 4.5 ലക്ഷം കോടി രൂപയുടെ നിക്ഷേപവും പതിനെട്ടു ലക്ഷം തൊഴിലവസരങ്ങളും വാഗ്‌ദാനം ചെയ്‌തു. ഇറക്കുമതി കുറയ്ക്കാൻ, ഐടി ഉൽപന്നങ്ങളുടെ ആഭ്യന്തര ഉൽപാദനം വൻതോതിൽ വർധിപ്പിക്കുകയാണു ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു.ലോകത്തിനു സൈബർ സുരക്ഷ നൽകുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ ഭാരതത്തിലെ യുവജനങ്ങൾ മുന്നോട്ടു വരണമെന്നു പ്രധാനമന്ത്രി അഭ്യർഥിച്ചു. രക്‌തരഹിത സൈബർയുദ്ധഭീഷണിയുടെ നിഴലിലാണു ലോകം. മികച്ച സൈബർ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാൻ നമുക്ക് കഴിയണം. സ്‌റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കു കഴിയാവുന്ന സഹായങ്ങളെല്ലാം നൽകുമെന്നു മോദി ഉറപ്പു നൽകി. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’പോലെ, ‘ഡിസൈൻ ഇൻ ഇന്ത്യ’യും സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞുകർഷകർക്കും ദരിദ്രർക്കുമെല്ലാം ഇന്റർനെറ്റ് സൗകര്യങ്ങൾ പ്രാപ്യമാക്കുകയാണു ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ ഒരുമിപ്പിക്കുന്ന അതിവേഗ ഡിജിറ്റൽ ഹൈവേകളാണു തന്റെ സ്വപ്‌നമെന്നു മോദി പറഞ്ഞു.ഇ–ഗവേണൻസിൽനിന്ന് എം–ഗവേണൻസിലേക്കു രാജ്യം മുന്നേറണം. സർക്കാരിന്റെ സേവനങ്ങൾ ജനങ്ങൾക്കു മൊബൈൽ ഫോണിൽ പ്രാപ്യമാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*