പീഡനക്കേസിൽ ഒത്തുതീർപ്പു വേണ്ട: സുപ്രീം കോടതി

Rape-victim-illustration പീ‍‍ഡനക്കേസുകളിൽ ഒരു സാഹചര്യത്തിലും ഒത്തുതീർപ്പിനോ മധ്യസ്ഥതയ്ക്കോ സ്ഥാനമില്ലെന്നു സുപ്രീം കോടതി. മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി പീഡനക്കേസ് ഒത്തുതീർപ്പാക്കി ശിക്ഷ ഒഴിവാക്കിയതാണു സുപ്രീം കോടതിയുടെ നിശിതമായ നിരീക്ഷണങ്ങൾക്കു കാരണമായത്. മാനഭംഗ–മാനഭംഗശ്രമ കേസുകളിൽ സൗമ്യസമീപനം സ്വീകരിക്കുന്നതു വലിയ തെറ്റായിരിക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പു നൽകി.ഒരു സ്ത്രീയുടെ അന്തസ്സ്, അനശ്വരമായ അവളുടെ ആത്മബോധത്തിന്റെ ഭാഗമാണ്. അതിൻമേൽ ചെളിവാരിത്തേക്കാമെന്ന് ആരും വിചാരിക്കരുത്. സ്ത്രീക്കു ശരീരമാണു ക്ഷേത്രം. ആ ശരീരത്തിനെതിരായ കുറ്റകൃത്യം ജീവശ്വാസത്തെയാണു ഞെരിക്കുന്നത്, ദേഹത്തെ കളങ്കപ്പെടുത്തുമ്പോൾ ഏറ്റവും ശുദ്ധമായ നിധി നഷ്ടമാകുന്നു. അത് അന്തസ്സിനെ ഹനിക്കുന്നു. സ്ത്രീയുടെ അഭിമാനം തന്നെയാണു പ്രധാനം. അവിടെ ഒത്തുതീർപ്പിനോ വിട്ടുവീഴ്ചയ്ക്കോ സ്ഥാനമില്ല.ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതിന് അഞ്ചുവർഷം തടവിനു ശിക്ഷിക്കപ്പെട്ട പ്രതി മദൻലാൽ ഇരയുടെ മാതാപിതാക്കളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പു പരിഗണിച്ച് കോടതി തടവുശിക്ഷ ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. പ്രായപൂർത്തിയെത്താത്ത കുട്ടിയെ പീഡിപ്പിച്ച ആൾക്കു മതിയായ ശിക്ഷ ലഭിക്കാത്തതിൽ സംസ്ഥാന സർക്കാരാണു സുപ്രീം കോടതിയെ സമീപിച്ചത്

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*