വീഴ്ചകൾ പരിഹരിക്കും: പിണറായി

pinarayiഅരുവിക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് വീഴ്ചകളും കുറവുകളും പരിഹരിച്ച് , മുന്നണിക്ക് ഏതെങ്കിലും വിധത്തില്‍ വീഴ്ച സംഭവിച്ചുവെങ്കില്‍ അത് തിരുത്തുമെന്നും അതോടൊപ്പം അരുവിക്കര ഉയര്‍ത്തുന്ന മറ്റു ചില വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും പിണറായിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ ജനവിധി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് അരുവിക്കരയിൽ നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിച്ചു. ബിജെപി എന്ന വര്‍ഗീയ ശക്തിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കുകയും ചെയ്തു. എന്നാല്‍, അതിനനുസരിച്ച് നേട്ടം ബിജെപിക്ക് ഉണ്ടായി എന്ന് പറയാനാവില്ല. ബിജെപി കൊണ്ടുപോയത് യുഡിഎഫിന്‍റെയും രാജഗോപാലിന് അനുകൂലമായ സഹതാപത്തിന്‍റെയും വോട്ടും ആനുകൂല്യവുമാണ്. അതാകട്ടെ ഇത്തരം പ്രത്യേക ഘട്ടങ്ങളില്‍ മാത്രം സംഭവിക്കുന്നതും പിന്നീട് ഇല്ലാതാകുന്നതുമാണ് പിണറായി പറഞ്ഞു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*