ഒരെയൊരിന്ത്യ ഒരൊറ്റ ജനത…..

number portabilityഇനി നമ്പര്‍ മാറാതെ രാജ്യമെങ്ങുംനാളെ മുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം.മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നാളെ മുതല്‍ രാജ്യവ്യാപകമാക്കുന്നു. ഏതു സംസ്ഥാനത്തും ഏതു സേവനദാതാവിലും നാളെ മുതല്‍ ഒരേ നമ്പരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകും. ഇതോടെ സംസ്ഥാനം വിട്ടുപോകുമ്പോള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുക്കണമെന്ന തടസം നീങ്ങും.മെയ്‌ 3 മുതല്‍ നടപ്പിലാക്കുവാന്‍ നിര്‍ദേശിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി മൊബൈല്‍ സേവനദാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. സാങ്കേതിക സംവിധാനം ഒരുക്കാനാണ് സമയം ആവശ്യപ്പെട്ടിരുന്നത്. മൊബൈല്‍ പോര്‍ട്ടബിലിറ്റി വ്യാപകമാക്കാന്‍ സംവിധാനങ്ങളായി എന്നു കമ്പനികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതല്‍ സംവിധാനം നടപ്പാക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*