10 രൂപയ്ക്ക് ഊണ്

Arvind-Kejriwalതമിഴ്നാട്ടിലെ അമ്മ കാന്റീൻ മാതൃകയിൽ രാജ്യ തലസ്ഥാനത്ത് ആംആദ്മി കാന്റീനുകൾ തുടങ്ങാൻ ഡൽഹി സർക്കാർ തീരുമാനം.ജനങ്ങൾക്ക് 10 രൂപയ്ക്ക് ഇവിടെ നിന്നുംഊണ് കഴിക്കാം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുക എന്നതാണ് ഉദ്ദേശ്യം. വ്യവസായ പ്രദേശങ്ങളിലും ആശുപത്രികളിലും വാണിജ്യ കേന്ദ്രങ്ങളിലുമാകും ആദ്യം കാന്റീൻ തുടങ്ങുക. തമിഴ്നാട്ടിലെ എല്ലാ നഗരങ്ങളിലും ജയലളിത തുടക്കമിട്ട അമ്മ കാന്റീൻ വൻ വിജയമായിരുന്നു. മൂന്നു നേരം (രാവിലെ, ഉച്ചയ്ക്ക്, രാത്രി) തുച്ഛമായ നിരക്കിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കാം എന്നതായിരുന്നു ഇവയുടെ പ്രത്യേകത. ഇഡ്ഡലിക്ക് ഒരു രൂപയും ഊണിന് അഞ്ചു രൂപയുമാണ് ഇവിടെ ഈടാക്കുന്നത്. തൈര് സാദത്തിന് മൂന്നു രൂപയും ചപ്പാത്തിക്കും കറിക്കും കൂടി അ‍ഞ്ചു രൂപയുമാണ് വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*