Breaking News

ലാന്‍ഡ്‌ ക്രൂയിസര്‍ വലിച്ചുകൊണ്ട് കഴുതകള്‍…

land cruiser by donkeysടോയോട്ടയുടെ ഒരു കോടി രൂപാ വിലയുള്ള ലാന്‍ഡ്‌ ക്രൂയിസര്‍ സൂററ്റിലെ ധനാഢ്യനായ തുഷാര്‍ ഗിലാനി കഴുതകളെ കൊണ്ട് നഗരത്തിലൂടെ കേട്ടിവലിപ്പിച്ചു  ഇന്ത്യയില്‍ അമിതാബ് ബച്ചനും , കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ 20 പേര്‍ക്ക് മാത്രമുള്ള ലാന്‍ഡ്‌ ക്രൂയിസര്‍ ഡീലറോടുള്ള അരിശം മൂത്താണ് ഗിലാനി കഴുതകളെ കൊണ്ട് കേട്ടിവലിപ്പിച്ചത്  അഞ്ചു വര്ഷം മുന്‍പ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഇരുപതു സെലിബ്രിറ്റികള്‍ക്ക് മാത്രമാണ് ലാന്‍ഡ്‌ ക്രൂയിസര്‍ നല്‍കിയത് . സൂററ്റിലെ ധനാഢ്യനായ  ബില്‍ടെര്‍ ഗിലാനി അവരിലോരാലാണ് . ഒരു കോടി രൂപക്കു നാനാവതി ടോയോട്ടയില്‍ നിന്ന് കാര്‍ വാങ്ങിയെങ്കിലും ഡീലരുടെ ഭാഗത്ത്‌ നിന്നും മികച്ച സേവനം പലപ്പോഴും ഉണ്ടായില്ല ഏതാനും ദിവസം മുന്‍പ് കാറിന്റെ കീ ലോക്ക് പ്രശ്നമായി വെറും 50 രൂപക്ക് വിപണിയില്‍ കിട്ടുന്ന കീ ലോക്കിന്റെ ബാറ്ററിക്കായി ഡീലര്‍ വാങ്ങിയത് 1500 രൂപാ . നന്നാക്കുവാന്‍ അഞ്ചു ദിവസം എടുക്കുകയും ചെയ്യിതു. ഓരോ 5000 കിലോമീറ്റര്‍ കഴിയുമ്പോഴും ലൈനെറില്‍ മാറ്റം ആവശ്യമാണ്‌ ഇതിനായി ഡീലരെ സമീപിച്ചാല്‍ തൃപ്തികരമായി ഇടപെട്ടിരുന്നില്ല . വര്ഷം തോറും 8 ലക്ഷം രൂപ ഇന്‍ഷുറന്‍സ് നല്‍കുന്ന കാറിനു ഡീലറുടെ മോശം പെരുമാറാം കൂടിയാകുമ്പോള്‍ അതിനേക്കാള്‍ നല്ലത് ഒരു കഴുത വണ്ടിയാണെന്ന് തോനിയപ്പോള്‍ ആണ് ഇത്തരം ഒരു പ്രതിഷേധവുമായി ഗിലാനി മുന്നില്‍ വന്നത്. ഗിലാനിയോടു പ്രേതികരിക്കരുത് എന്നാണ് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*