‘സിങ്കം 3’യില്‍ ഒരു ചെയ്ഞ്ച്

singam-3

 

 

 

സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്യുന്ന ‘സിങ്കം’ സീരീസിലെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ രണ്ടു ഭാഗങ്ങള്‍ പോലെ തന്നെ ‘സിങ്കം 3’യിലും ദുരൈസിങ്കത്തിന്റെ ആക്ഷന്‍ കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് സൂര്യയുടെ ആരാധകര്‍. ഹരി, ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും ആ തിരക്കഥ സൂര്യ അംഗീകരിച്ചു കഴിഞ്ഞു എന്നുമാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ് വിവരം. എന്നാല്‍ ആദ്യ രണ്ടു ഭാഗങ്ങളില്‍ ചിത്രത്തിലെ നായിക ആയിരുന്ന അനുഷ്ക മൂന്നാം വട്ടം ‘സിങ്കം’ ടീമിനൊപ്പം ഉണ്ടാക്കില്ല എന്നാണ് കേള്‍ക്കുന്നത്. ‘സിങ്കം 2’വില്‍ താരതമ്യേന ചെറിയ ഒരു റോളില്‍ പ്രത്യക്ഷപ്പെട്ട ഹന്‍സിക ആയിരിക്കും ‘സിങ്കം 3’യില്‍ നായികയാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*