Breaking News

ഷവോമി എംഐ 5 ജൂലായില്‍ ????????

Xiaomi-Mi5-‘ചൈനയിലെ ആപ്പിള്‍’ വിളിപ്പേരുള്ളചൈനീസ് മൊബൈല്‍ ഭീമന്‍ ഷവോമി അടുത്തതായി വിപണിയിലെത്തിക്കുന്ന എംഐ 5 ( Xiaomi Mi 5 ) മോഡലിനെക്കുറിച്ച് ടെക് ലോകത്ത് അഭ്യൂഹങ്ങള്‍ പരക്കുമ്പോളും അടുത്ത ജൂലായില്‍ ഫോണ്‍ വിപണിയിലെതുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വലിയ സ്‌ക്രീനുള്ള എംഐ 5 പ്ലസ്സും ഒപ്പം അവതരിപ്പിക്കുമത്രേ.  5.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണാണ് എംഐ 5. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 810 പ്രൊസസറും 3ജിബി അല്ലെങ്കില്‍ 4ജിബി റാമും ഉള്ളതായിരിക്കും ഫോണെന്നും റിപ്പോര്‍ട്ട് പറയുന്നു. 16 എംപി ക്യാമറയും 3000 എംഎഎച്ച് ബാറ്ററിയുമായിരിക്കും ഫോണിലെന്നും അറിയുന്നു. അതേസമയം, ഷവോമി എംഐ 5 പ്ലസ്സ് ആറിഞ്ച് 2കെ ഡിസ്‌പ്ലേയുള്ള ഫോണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 4ജിബി റാം, 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ്, 16 മെഗാപിക്‌സല്‍ ക്യാമറ എന്നിവ പ്രതീക്ഷിക്കുന്ന ഫോണിലെ പ്രൊസസര്‍ ഏതായിരിക്കുമെന്ന് വ്യക്തമല്ല. എംഐ 5 ഫോണിനായി ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് അധിഷ്ഠിതമായുള്ള എംഐയുഐ 7 (MIUI 7) യൂസര്‍ ഇന്റര്‍ഫേസിന്റെ പണിപ്പുരയിലാണ് ഷവോമി കമ്പനിയെന്ന് അറിയുന്നു. അത് ശരിവെയ്ക്കുന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*