ഖത്തര്‍ 24 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു

rafale-fighter-jet-21വ്യോമസേനയ്ക്കായി ഫ്രാന്‍സില്‍നിന്ന്  24 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുവാന്‍  ഫ്രാന്‍സുമായി 2,570 കോടി റിയാലിന്റെ (44,000 കോടിയിലേറെ രൂപ) കരാറിനു ഖത്തര്‍ ഒരുക്കം തുടങ്ങി.  വിമാനം കൈമാറുന്നതിനൊപ്പം 36 പൈലറ്റുമാര്‍ക്കും നൂറു സാങ്കേതികവിദഗ്ധര്‍ക്കും ഫ്രാന്‍സ് പരിശീലനം നല്‍കും. ഫ്രഞ്ച് സര്‍ക്കാറിനെ ഉദ്ധരിച്ചാണ് സൈനികവിമാന ഇടപാട് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. 72 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ 2013 ഫിബ്രവരിയില്‍ ഖത്തര്‍ തീരുമാനിച്ചിരുന്നു. അതിനെത്തുടര്‍ന്ന് യുദ്ധവിമാനക്കമ്പനികള്‍ ഖത്തര്‍ സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്തിവരികയായിരുന്നു. അതിനിടെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്. ദസോള്‍ട്ട് നിര്‍മിക്കുന്ന മിറാഷ് 2000 യുദ്ധവിമാനങ്ങളാണ് ഖത്തര്‍ വ്യോമസേന നിലവില്‍ ഉപയോഗിക്കുന്നത്. ഇത്തരം 12 വിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ വ്യോമസേനയ്ക്ക് സ്വന്തമായുണ്ട്. ഉയര്‍ന്ന പ്രഹരശേഷി, ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിലെ മികവ് എന്നിവയാണ് റഫേല്‍ യുദ്ധവിമാനങ്ങളുടെ പ്രത്യേകത. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 2,170 കിലോമീറ്ററാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*