മനംകവരാന്‍ പള്‍സര്‍ ആര്‍എസ് 200

Bajaj-Pulsar-200RSഓരോ ദിവസവും പള്‍സര്‍ ഇന്ത്യന്‍ യുവാക്കളെ  കൂടുതല്‍ മോഹിപ്പിക്കുകയാണ്‌.വിപണിയിലെത്തിയ കാലം മുതല്‍ തലയെടുപ്പോടെ മുന്നേറുന്ന പള്‍സര്‍ ശ്രേണിയില്‍ മറ്റൊരു അതിതികൂടി ഇന്ത്യന്‍ വിപണിയിലെത്തി.യുവാക്കളുടെ നെഞ്ചിടിപ്പേറ്റി എന്നുതന്നെയാണ് ലഭിച്ചിരിക്കുന്ന ഉശിരന്‍ ബൂകിംഗ് സൂചിപ്പിക്കുനത്‌.ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിപണിപ്രവേശമായിരുന്നു പള്‍സര്‍ ആര്‍എസ് 200 നടത്തിയത്. ഒരു ലക്ഷം രൂപ വിലയുള്ള വിപണിയിലുള്ള ആദ്യത്തെ ബജാജ് ബൈക്കാണ് ഇത്. പള്‍സര്‍ 200 എന്‍എസ്സില്‍ ഉപയോഗിക്കുന്ന അതേ 195.5 സിസി സിംഗിള്‍ സിലിണ്ടര്‍ , 4 സ്ട്രോക്ക് എന്‍ജിന്‍ തന്നെയാണ് കൂടുതല് മെച്ചപ്പെടുത്തി ആര്‍എസ് 200 മോഡലിലും ഉപയോഗിക്കുക. എസ്ഒഎച്ച്സി 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ട്രിപ്പിള്‍ സ്പാര്‍ക് എന്നിവയുള്ള എഞ്ചിന്റെ ഡിസ്‌പ്ളേസ്മെന്റെ 119.5 സിസിയാണ്. മണിക്കൂറിന് 141 കിലോമീറ്ററാണ് ബൈക്കിന്റെ ടോപ്പ് സ്പീഡ്. ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് വാഹനത്തിനുള്ളത്.18.6 എന്‍എമ്മാണ് ടോര്‍ക്ക്. 13 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക്, കെര്‍ബ് ഭാരം 165 ആണ്. ആര്‍എസ് 200 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ബട്ടര്‍ഫ്‌ലൈ ഡിസ്‌ക് ബ്രേക്കുകളാണ്. ഡിസ്‌കുകള്‍ അതിവേഗത്തില്‍ തണുപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു. – എസ്ഒഎച്ച്സി 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ട്രിപ്പിള്‍ സ്പാര്‍ക് എന്നിവയുള്ള എഞ്ചിന്റെ ഡിസ്‌പ്ളേസ്മെന്റെ 119.5 സിസിയാണ്. വലിപ്പമുള്ള മനോഹരമായ ഒരു അനലോഗ് ആര്‍പിഎം മീറ്ററാണ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിലുള്ളത്. മധ്യത്തിലായി ഒരു ഡിജിറ്റല്‍ ഫ്യുവല്‍ ഗെയ്ജും സ്പീഡോ റീഡിങ്ങും ചേര്‍ത്തിരിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*