ഓണ്‍ലൈന്‍ വ്യാപാരം നീതിപൂര്‍ണം: സി.സി.ഐ.

onlineഓണ്‍ലൈന്‍ ചില്ലറവ്യാപരരംഗത്തെ വമ്പന്‍മാരായ ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ആമസോണ്‍, ജബോങ്, മിന്ദ്ര എന്നിവ കച്ചവടത്തില്‍ നിയമവിരുദ്ധനടപടികള്‍ കാട്ടുന്നുവെന്ന ആരോപണം കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ.) തള്ളി. മത്സരാധിഷ്ഠിത വിപണി സംബന്ധിച്ച നിയമങ്ങള്‍ പാലിക്കാതെ ഇവ കച്ചവടം നടത്തുന്നുവെന്നായിരുന്നു ആരോപണം. ചില ഉത്പന്നങ്ങള്‍ ഇത്തരം വൈബ്‌സൈറ്റുകളിലൂടെ മാത്രമേ ലഭിക്കൂ. അതിന് ഈ വെബ്‌സൈറ്റുകളും ഇവയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളും തമ്മില്‍ പ്രത്യേക കരാറുണ്ടാക്കുന്നു എന്നായിരുന്നു ആരോപണം. ഫ്‌ലിപ്കാട്ട് ഉള്‍പ്പെടെയുള്ള വിവിധ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ അടുത്തിടെ നടത്തിയ വിലക്കിഴിവിലുള്ള വില്‍പ്പന ആശങ്കയുണ്ടാക്കിയിരുന്നു. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളും ഉത്പന്ന കമ്പനികളും തമ്മിലുണ്ടാക്കുന്ന ഉടമ്പടികള്‍ മത്സരാധിഷ്ഠിത വിപണിയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് സി.സി.ഐ. ഉത്തരവില്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*