Breaking News

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് കേരളം …….

mullapperiyarമുല്ലപ്പെരിയാരിലെ പുതിയ ഡാമിന് പാരിസ്ഥിതി അനുമതി തേടി കേരളം കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കി. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മ്മിക്കാന്‍ഉദ്ദേശിക്കുന്ന ഡാമിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവിബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു..പുതിയ ഡാമിനായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സെക്കന്ദരാബാദ് ആസ്ഥാനമായ എജന്‍സിയെ കേരളം ചുമതലപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ പഠനവുമായി എജന്‍സിക്ക് മുന്നോട്ട് പോകാന്‍ കഴിയു.നേരത്തെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ദേശീയ വന്യ ജീവി ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്, നിലവിലെ ഡാം സുരക്ഷിതമല്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ ഡാമിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*