ബാച്ചിലര്‍ വിദേശികള്‍ കുവൈത്തില്‍ ജാഗ്രെതേ !!!!!

kuwaitകുവൈത്തില്‍ വിവിധ പ്രവിശ്യകളിലെ നിരവധി കെട്ടിടങ്ങളിലെ വിദേശബാച്ചിലേഴ്‌സിനെ ഒഴിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു. ജഹറയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ ഒഴിപ്പിച്ചത്. സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന പാര്‍പ്പിട മേഖലകളില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം വിവിധ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടിക്കായി പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചത്. . ജഹറ യിലാണ് ബാച്ചിലര്‍ സാന്നിധ്യം സംബന്ധിച്ച്‌ കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ഇവിടുത്തെ സഅ്ദ് അബ്ദുല്ല, ഉയൂന്‍, വാഹ, അല്‍ ഖസ്ര്, നസീം എന്നീ മേഖലകളില്‍ നിന്ന് മാത്രം 25 വില്ലകളും ഏതാനും ബഖാലകളും പരിശോധനപൂര്‍ത്തിയാക്കി കഴിഞ്ഞു. കുടുംബ താമസ മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരില്‍നിന്നും അതിന് ഒത്താശ ചെയ്യുന്ന കെട്ടിട ഉടമകളില്‍നിന്നും 10,000 ദിനാര്‍ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതിക്ക് ഈയിടെ മുന്‍സിപ്പല്‍ കൌണ്‍സിലും കുവൈറ്റ് കാബിനറ്റും അംഗീകാരം നല്‍കിയിരുന്നു.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*