Breaking News

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ വിമാനം കൊച്ചിയിലെത്തി……

kalyanകല്യാണ്‍ ജ്വല്ലേഴ്‌സ് കുടുംബത്തിന്റെ വ്യാപാരത്തിളക്കത്തെ പുതിയ കുതിപ്പ് പകരുവാന്‍  എമ്പറര്‍ ലെഗസി 650 ഐ.എസ്. ജറ്റ് കൊച്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി.200 കോടി രൂപ വിലയുള്ള ഈ വിമാനം കേരളത്തില്‍  ആദ്യമായി സ്വന്തമാക്കുന്നത് കല്യാണ്‍ ജ്വല്ലേഴ്‌സാണ്.ലോകോത്തര സെലിബ്രിറ്റികള്‍ ഉപയോഗിക്കുന്ന ഈ സ്വകാര്യ ജെറ്റ് ഇന്ത്യയില്‍ പത്ത് പേര്‍ക്ക് മാത്രമാണുള്ളത്. ഒരു വര്‍ഷം മുമ്പാണ് കല്യാണ്‍ ജ്വല്ലേഴ്‌സ് വിമാനത്തിനായി ഓര്‍ഡര്‍ നല്കിയത്.  ചെന്നൈയില്‍ നിന്ന് വിമാനം ബുധനാഴ്ച രാവിലെ 10.05ന് നെടുമ്പാശ്ശേരിയിലിറങ്ങിയപ്പോള്‍ വാട്ടര്‍ സല്യൂട്ടോടെയാണ് വരവേല്പ് നല്‍കിയത്.  സാധാരണ 40 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ് ലെഗസി 650 ഐ.എസ്. പക്ഷേ കല്യാണ്‍ ജ്വല്ലേഴ്‌സ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കിണങ്ങുംവിധം ഇതിനെ 13 പേരുടെ വിമാനമാക്കി മാറ്റിയിരിക്കുകയാണ്. മൂന്നു ഭാഗങ്ങളുള്ള വിമാനത്തിന്റെ ഒരു ഭാഗം വൈഫൈ, ഇന്റര്‍നെറ്റ്,ഫോണ്‍ സൗകര്യങ്ങളോടെയുള്ള ഓഫീസാണ്. എട്ടര മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള വിമാനത്തിന്റെ കൂടിയ വേഗം മണിക്കൂറില്‍ 834 കിലോമീറ്ററാണ്. കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കുള്ള ദൂരം ഒറ്റയടിക്ക് താണ്ടാന്‍ ഇതിനാകും. ഭാരം 25 ടണ്ണും നീളം 26 മീറ്ററും. കല്യാണ്‍ ജ്വല്ലേഴ്‌സ് കുടുംബത്തിലേക്കെത്തുന്ന മൂന്നാമത്തെ വിമാനമാണ് ലെഗസി 650. എമ്പറര്‍ ഫെനം 100 ജറ്റും ബെല്‍ 429 ഹെലികോപ്റ്ററും കല്യാണ്‍ ജ്വല്ലേഴ്‌സിന് സ്വന്തമായുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*