ഡല്‍ഹി ലോകത്തിലെ ഏറ്റവും മികച്ചവിമാനത്താവളം

delhi airportയാത്രക്കാരുടെ സംതൃപ്തിയും വാണിജ്യ വിജയവും മാനദണ്ടമാക്കി ഡല്‍ഹി  ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തെ 2014 -ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തു. എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ്(എസിഐ) ഡല്‍ഹിയെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുത്തത്. പ്രതിവര്‍ഷം രണ്ടര കോടിമുതല്‍ നാലു കോടിവരെ യാത്രക്കാരെവരെ കൈകാര്യം ചെയ്യുന്ന വിമാനത്തവാളങ്ങളുടെ വിഭാഗത്തിലാണ് ദില്ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായത്. അഞ്ചില്‍ 4.90 മാര്‍ക്കാണ് എസിഐ ഇന്ദിരാഗാന്ധി വിമാനത്തവാളത്തിന് നല്‍കിയത്. 2011 മുതല്‍ 2013 വരെ തുടര്‍ച്ചയായ മൂന്നു വര്‍ഷം ദില്ലി വിമാനത്തവാളം രണ്ടാം സ്ഥാനത്തായിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*