Breaking News

Monthly Archives: May 2015

സ്വർണ്ണമോഹം മുകളിലേക്ക്‌….

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇന്ത്യയിലക്കുള്ള സ്വർണം ഇറക്കുമതി 78 ശതമാനം ഉയർന്ന് 313 ടണ്ണിലെത്തിച്ചേർന്നു.ഇന്ത്യയുടെ സ്വർണ്ണ മോഹം രാജ്യത്തെ സാമ്പത്തിക മേഖയിൽ പ്രതിസന്ധി ഉയർത്തുകയാണ്. സ്വർണ്ണം ഇറക്കുമതി കൂടുമ്പോൾ വൻതോതിൽ വ്യാപാര കമ്മി ഉയരുകയാണ്.

Read More »

ഭാവി സമൂഹമാധ്യമങ്ങൾക്ക് :സോമനാഥ് ഭാരതി

ഭാവിയിൽ മാധ്യമങ്ങൾ സമൂഹമാധ്യമങ്ങൾക്ക് വഴിമാറേണ്ടി വരുമെന്നും,രാജ്യത്ത് ഇന്റർനെറ്റിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത രാഷ്ട്രീയക്കാരും പൊലീസുകാരുമുൾപ്പെടുന്ന ഒരുപാടു പേരുണ്ടെന്നും അംആദ്മി നേതാവ് സോമനാഥ് ഭാരതി ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ് നിയന്ത്രിക്കപ്പെടണമോ എന്ന വിഷയത്തേക്കുറിച്ച് വ്യവസായ സംഘടനയായ അസോചം സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. എന്നാല്‍ ഇന്റർനെറ്റിന്റെ ഉപയോഗം നിയന്ത്രിക്കപ്പെടേണ്ടതു തന്നെയെന്നും അത് ഭരണ നിർവഹണത്തിന്റെ ഭാഗമാണെന്നും , ഇത് നടപ്പാക്കുന്നത് അഭിപ്രായ പ്രകടനത്തിനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താതെ വേണമെന്നും ബിജെപി വക്താവ് സാമ്പിറ്റ് പാത്ര അഭിപ്രായപ്പെട്ടു.‌ഇന്റർനെറ്റിന്റെ ഉപയോഗം നിയന്ത്രിക്കരുതെന്നും അതു പോകുന്ന വഴിയെ വളരാൻ അനുവദിക്കണമെന്നും സംവാദത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവും ...

Read More »

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുര്‍സിക്ക് വധശിക്ഷ……

ഈജിപ്ത് മുന്‍ പ്രസിഡണ്ടും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയും ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖറദാവിയുമടക്കം 105 പേര്‍ക്ക് വധശിക്ഷ. മുന്‍ പ്രസിഡണ്ട് ഹുസ്നി മുബാറകിനെതിരെ 2011ല്‍ മുര്‍സിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്‍െറ ഭാഗമായി വ്യാപകമായി ജയില്‍ ഭേദനം നടത്തിയതിനാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. വിധി ഈജിപ്ത് ഗ്രാന്‍റ് മുഫ്തിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്. ഗ്രാന്‍റ് മുഫ്തി അംഗീകരിച്ചാല്‍ അപ്പീലിന് അവസരമുണ്ടാവും.ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡണ്ടായ മുര്‍സിയെ 2013 ജൂലൈയില്‍ പട്ടാളം പുറത്താക്കി ഭരണം പിടിച്ചെടുക്കുകയായിരുന്നു.മുര്‍സി പ്രസിഡണ്ടായിരിക്കെ 2011ല്‍ നടന്ന ...

Read More »

ബാലവേല:നിയമം കര്‍ശനമാകും

രാജ്യത്തെ നിലവിലുള്ള സാമൂഹ്യസാഹചര്യം മുന്‍നിര്‍ത്തി ബാലവേല നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. 14 വയസില്‍ താഴെയുള്ളവരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥകളില്‍ ചില ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രവും സൗജന്യവുമായ വിദ്യാഭ്യാസം ഒരോ കുട്ടിയുടേയും അവകാശമാണ്. 14 വയസില്‍ താഴെയുള്ളവരെ ഒരു തൊഴിലും ചെയ്യിക്കാനും പാടില്ല. എന്നാല്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക അവസ്ഥ മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ വരുത്തേണ്ടതുണ്ട്. 1 അപകടകരമല്ലാത്ത തൊഴിലാണെങ്കില്‍, കുടുംബത്തെയോ കുടുംബം നടത്തുന്ന സ്ഥാപനത്തെയോ ആണ് ...

Read More »

ജനങ്ങള്‍ക്ക് പ്രഥമ പരിഗണന: മുഖ്യമന്ത്രി

ജനങ്ങള്‍ക്കാണ്പ്രഥമ പരിഗണനയെന്നും ജനങ്ങളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിശ്വാസം നഷ്ട്ടപ്പെട്ടാല്‍ ഇരിക്കുന്ന കൊമ്പു മുറിക്കുന്നതു പോലെയാകുമെന്നും, പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാത്തവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More »

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കും: മുഖ്യമന്ത്രി

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  സ്ഥാപനത്തെക്കുറിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍കോളജിന് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 758 കോടി രൂപയുടെ ബാധ്യതയും 1500 കോടി രൂപയുടെ ആസ്തിയുമുണ്ട്.

Read More »

അഴിമതി വ്യാപകമാകുന്നു: എ.കെ ആന്റണി

സമൂഹത്തിന്റെ സമസ്ത മേഖലകളിലും അഴിമതി വ്യാപകമാകുന്നതായി എ.കെ ആന്റണി.  കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഒരു വകുപ്പിനെ മാത്രമായി കുറ്റപ്പെടുത്താന്‍ താനില്ലെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാലേ അഴിമതിക്ക് തടയിടാനാകൂവെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളില്‍ പോലും അഴിമതി വ്യാപകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

ഔഡി ടി ടി കൂപ്പെ കേരളത്തിലെത്തി

ജര്‍മ്മന്‍ ലോക മുന്‍നിര വാഹന നിര്‍മാതാക്കളായ ഔഡിയുടെ പുതിയ മോഡലായ ഔഡി ടി.ടി കൂപ്പെ കേരളത്തിലുമെത്തി..ഡിസൈന്‍ ചാരുത്‌കൊണ്ട് ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റിയ മോഡലാണ് ഔഡി ടി ടി കൂപ്പെ. മികവുറ്റ തുകല്‍ സീറ്റുകള്‍, ബ്രഷ്ഡ് അലൂമിനിയം ഇന്‍ലേയ്‌സ് എന്നിവപുതിയ മോഡലിന്റെ ഹൈലൈറ്റുകളാണ്. 6 സ്പീഡ് ഇലക്‌ട്രോണിക് ട്രാന്‍സ്മിഷന്‍, ഓള്‍ വീല്‍ ഡ്രൈവ് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. 2.0 ലിറ്റര്‍ ടി.എഫ്.എസ്.ഐ എഞ്ചിന്‍ വെറും 5.3 സെക്കന്‍ഡില്‍ 100 കി.മീ. വേഗതയില്‍ എത്തി ക്കും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. 62,19,000 രൂപയാണ് വില.

Read More »

ഇന്ത്യയും ചൈനയും 24 കരാറുകളിൽ ഒപ്പിട്ടു…..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനം പുരോഗമിക്കുമ്പോള്‍ ചർച്ചകൾക്കു ശേഷം ഇന്ത്യയും ചൈനയും 24 ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചു. 64,000 കോടി രൂപയുടെ കരാറാണിത്. മോദിയും ചൈനീസ് പ്രധാനമന്ത്രി ലി കെക്വിങ്യും തമ്മിലുള്ള ചർച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ രംഗത്തു പരസ്പര വിശ്വാസം വളർത്തണമെന്ന് ലി പറഞ്ഞു. അതിർത്തി തർക്കവും വ്യാപാരക്കരാറും ചർച്ചയിൽ വിഷയമായെന്നാണ് അറിയുന്നത്. അതിർത്തി തർക്കത്തിൽ ഇരുകൂട്ടർക്കും അംഗീകരിക്കാവുന്ന ഒരു ഫോർമുല കൊണ്ടുവരുമെന്നും,ചൈനീസ് കോൺസുലേറ്റ് ചെന്നൈയിലും ഇന്ത്യൻ കോൺസുലേറ്റ് ഷെങ്ദുവിലും തുടങ്ങാൻ ധാരണയാതായി മോദി വാർത്താസമ്മേളനത്തിൽ ...

Read More »

രാഹുൽ ഗാന്ധിയുടെ പദയാത്ര തെലുങ്കാനയില്‍…….

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കിസാൻ സന്ദേശ് പദയാത്ര തെലങ്കാനയിലെ ആദിലാബാദ് ജില്ലയിൽ നിന്ന് ആരംഭിച്ചു. ഇന്നു രാവിലെ നിർമൽ റവന്യൂ ജില്ലയിൽ നിന്നാണ് 15 കിലോമീറ്റർ പദയാത്ര ആരംഭിച്ചത്. പാർട്ടി പ്രവർത്തകരും നേതാക്കളുമടക്കം രാഹുലിനെ അനുഗമിക്കുന്നുണ്ട്. കൃഷിനാശം മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ ഭവനങ്ങള്‍ ഈ യാത്രയില്‍ രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്.  

Read More »