കോടികള്‍ കടലിലേക്ക്‌

 

ഹോ ഗ് ഒസാക്ക എന്ന ട്രാന്‍സ്‌പോണ്ടര്‍ എംവി കൗജര്‍ ഏയ്‌സ് കപ്പല്‍ ചെരിഞ്ഞതിനെത്തുടര്‍ന്ന് അതിലുള്ള കാറുകള്‍ക്ക് കേട്പാട് പറ്റിയത് വാര്‍ത്തകളില്‍ നിറഞ്ഞത് ഓര്‍ക്കുമല്ലോ. ഈ കപ്പലില്‍ നിന്ന് പുറത്തെടുത്ത പോറല്‍ പോലും എല്‍ക്കാത്ത അനേകം റോള്‍സ് റോയ്‌സ് കാറുകള്‍ പോലും എഴുതിത്ത്ത്ത്തള്ളാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. നോര്‍ത്ത് പസഫിക്ക് സമുദ്രത്തില്‍ ഈ കപ്പല്‍ ഭാഗികമായി മറിഞ്ഞതിനത്തുടര്‍ന്നാണ് ഈ കാറുകളുടെ സ്ഥിതി പരുങ്ങലിലായത്. മൂന്നാഴ്ച മുമ്ബാണ് ഇംഗ്ലീഷ് തീരത്ത് നിന്നകലെയായി ഈ കാരിയര്‍ ഷിപ്പ് സഞ്ചരിച്ചിരുന്നത്. ഇത്തരം റോള്‍സ് റോയ്‌സുകള്‍ക്ക് രണ്ടരക്കോടി വരെ വിലയുണ്ടെന്നറിയുമ്ബോഴാണ് കേള്‍ക്കുന്നവര്‍ക്ക് പോലും നഷ്ടത്താല്‍ മൂക്കത്ത് വിരല്‍ വയ്ച്ച്‌ പോകുന്നത്. റേഞ്ച് റോവറുകള്‍, ജാഗ്വറുകള്‍ പോര്‍ഷെ എന്നിവയുടെ 1,400 കാറുകളാണ് കപ്പലിലുണ്ടായിരുന്നത്. ചില്ലറ തകരാറുകളോടെ ഈ കാറുകളെയെല്ലാം സൗത്താംപ്ടണ്‍ തുറമുഖത്തെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഈ വാഹനങ്ങളുടെ ഭാവിയെപ്പറ്റി ഒന്നും പറയാനാവില്ലെന്നാണ് കപ്പലുടമകള്‍ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*