Breaking News

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

subodham

 

 

 

 

സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  മദ്യം, മയക്കുമരുന്ന്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയ്‌ക്കെതിരെ യുനിസെഫിന്റെയും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സുബോധം’ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ ‘സുബോധ’ത്തിന്റെ ലോഗോ മുഖ്യന്ത്രി ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് നല്‍കി പ്രകാശനം ചെയ്തു. ലഹരിവസ്തുക്കളോടുള്ള ആസക്തിയാണ് കുറ്റകൃത്യങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്നും ലഹരി ഒഴിവാക്കുന്നതിലൂടെ അക്രമാന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനാകുമെന്നും മുഖ്യപ്രഭാഷണത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*