സിപിഎംനെ സീതാറാം യെച്ചൂരി നയിക്കും.

SITARAM_YECHURY_വിശാഖപട്ടണം: സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മിന്റെ രാജ്യസഭാ നേതാവായ യെച്ചൂരി സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കും. ശനിയാഴ്ച രാത്രി നടന്ന നിര്‍ണായക പി.ബി യോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന നിര്‍ദേശം വച്ചു. ഈ സമയം യെച്ചൂരിക്ക് വേണ്ടിയും അംഗങ്ങള്‍ വാദിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ എട്ട് പേര്‍ എസ്.ആര്‍.പിയെ പിന്തുണച്ചപ്പോള്‍ അഞ്ച് പേരാണ് യെച്ചൂരിക്ക് വേണ്ടി വാദിച്ചത്.പി.ബിയിലെ മുന്‍തൂക്കവും സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ നിലപാടും കൂടിയായതോടെ എസ്.ആര്‍.പിക്ക് കളം അനുകൂലമാകുന്നു എന്ന പ്രതീതിയുണ്ടായിയെങ്കിലും വിഷയം കേന്ദ്രകമ്മിറ്റിക്ക് മുമ്ബിലേക്ക് വന്നതോടെ കാരാട്ടിന്റെയും കേരള നേതാക്കളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ വലിയൊരു പങ്ക് യെച്ചൂരിക്ക് അനുകൂലമായി നിലപാടെടുത്തു.കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും യെച്ചൂരിക്ക് അനുകൂലമായി നിന്നതോടെ മത്സരത്തിന്റെ പ്രതീതി ഉയര്‍ന്നു. ഈ ഘട്ടത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന മണിക് സര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമായി അങ്ങനെ യെച്ചൂരി ഐകകണ്‌ഠേന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*