ശബരിമലയില്‍ ഭക്തജനസാഗരം……….

 

sabarimalnew_18ശബരിമല: വിഷു ഉത്സവത്തിന്റെ ഭാഗമായി ശബരിമലയില്‍ സഹസ്രകലശം തുടങ്ങി. കലശങ്ങള്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ പൂജിച്ചശേഷം ഭഗവാന് അഭിഷേകം നടത്തി. 19 വരെ എല്ലാദിവസവും സഹസ്രകലശമുണ്ടാകും. ശനിയാഴ്ച വൈകുന്നേരത്തോടെ ദര്‍ശനത്തിന് അയ്യപ്പന്മാരുടെ വലിയവരവാണ് സന്നിധാനത്തേക്ക്. വിഷുക്കണിദര്‍ശനം കാത്ത് ഇപ്പോഴേ എത്തി തങ്ങുന്നവരുമുണ്ട്. 15ന് പുലര്‍ച്ചെ നാലുമണിക്കാണ് വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും അയ്യപ്പന്മാര്‍ക്ക് ദക്ഷിണനല്‍കുന്ന ചടങ്ങ് അന്നാണ്. ക്ഷേത്രത്തില്‍ കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, ലക്ഷാര്‍ച്ചന എന്നിവ നടന്നുവരുന്നു. വിഷു ആഘോഷത്തിന്റെഭാഗമായി സന്നിധാനത്ത് ഭാഗവതസപ്താഹം തുടങ്ങി. മുംബൈ താനെ നാരായണ ഭക്തസംഘത്തിലെ കൃഷ്ണപ്രിയയാണ് ആചാര്യ. 18 അംഗ സംഘത്തിലെ 14 പേരും മാളികപ്പുറങ്ങളാണ്. എല്ലാ ദിവസവും ഉച്ചയ്ക്കും വൈകീട്ടും പ്രഭാഷണമുണ്ട്. അഞ്ചാം വര്‍ഷമാണ് ഇത് സന്നിധാനത്ത് നടക്കുന്നത്. 17ന് അവഭൃഥസ്‌നാനത്തോടെ സമാപിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*