രാഹുല്‍ ഗാന്ധി മടങ്ങിയെത്തി

Rahul gandhi newദില്ലി: 58 ദിവസത്തെ അവധിക്കുശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ മടങ്ങിയെത്തി. രണ്ടാഴ്ചത്തെ അവധിയെടുത്താണ്‍ അദ്ദേഹം പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടു നിന്നിരുന്ത്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ഞായാറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ഫെബ്രുവരി 22ന് പാര്‍ട്ടിയില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അവധിയെടുത്താണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. രണ്ട് മാസത്തോളം നീണ്ട അവധിക്കു ശേഷമാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തുന്നത്.   ഇന്നലെ രാഹുല്‍ ഗാന്ധി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും എത്തിയില്ല. തിരികെയെത്തുന്ന കാര്യങ്ങളൊന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കാന്‍ തയ്യാറയിരുന്നുമില്ല.ഞായറാഴ്ച ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന കര്‍ഷക റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*