അന്യഗ്രഹ ജീവികളെ പത്തു വര്‍ഷത്തിനകം കണ്ടെത്തും: നാസ

 

download (2)

 

അന്യഗ്രഹ ജീവികളുടെ സൂചനകള്‍ പത്തു വര്‍ഷത്തിനകം കണ്ടെത്താനാവുമെന്ന് നാസ. അവയെപ്പറ്റി കൃത്യമായ തെളിവുകള്‍ 20_40 വര്‍ഷങ്ങള്‍ക്കുള്ളില്‍ ലഭ്യമാകുമെന്നും ഇതു സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘത്തിനു നേതൃത്വം നല്‍കുന്ന എലന്‍ സ്‌റ്റോഫാന്‍, ജോണ്‍ ഗ്രന്‍സ്‌ഫെല്‍ഡ് എന്നിവര്‍ പറഞ്ഞു. സൗരയൂഥത്തിലും ആകാശഗംഗയിലെ മറ്റു നക്ഷത്രങ്ങളുടെ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കുന്ന പരിസ്ഥിതിയുണ്ടെന്നാണ് സമീപകാല ഗവേഷണഫലങ്ങളില്‍ വ്യക്തമായിട്ടുള്ളത്. വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളായ യൂറോപ്പയിലും ഗണിമേഡിലും ശനിയുടെ ഉപഗ്രഹമായ എന്‍സെലാഡസിലും ഐസ് പാളികള്‍ക്കടിയില്‍ ജലം നിറഞ്ഞ സമുദ്രമുള്ളതായി കണ്ടെത്തിയിട്ടുള്ളത് ഗ്രന്‍സ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*