മോഡി പരിഷ്‌കാരങ്ങളുടെ മേധാവിയെന്ന് ഒബാമ….

obama_modi_4

 

 

 

 

 

 

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ടൈം മാസികയുടെ പുതിയ ലക്കത്തിലാണ്. ഭാരതത്തിന്റെ പരിഷ്‌കാരങ്ങളുടെ മേധാവിയെന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. ദാരിദ്ര്യത്തില്‍ നിന്ന് പ്രധാനമന്ത്രി പദവിയിലേക്കുയര്‍ന്ന മോദിയുടെ ജീവിത കഥ ഭാരതത്തിന്റെ ഉയര്‍ച്ചയുടെ സജീവതയും സാധ്യതയുമാണ് തെളിവാക്കുന്നത്. കുട്ടിയായിരിക്കെ കുടുംബം പോറ്റാന്‍ ചായക്കച്ചവടം നടത്തിയിരുന്ന പിതാവിനെ നരേന്ദ്ര മോദി സഹായിച്ചു. ഇന്ന് അദ്ദേഹം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രിയാണ്..തന്റെ പാതയില്‍ മുന്നേറാന്‍, ഭാരതീയരെ സഹായിക്കാന്‍, ദാരിദ്ര്യം ഇല്ലാതാക്കാനും വിദ്യാഭ്യാസം മെച്ചപ്പെടുത്താനും സ്ത്രീകളെ ശാക്തീകരിക്കാനും ഭാരതത്തിന്റെ സാമ്പത്തിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനും ഉള്ള വലിയ കാഴ്ച്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്. യോഗയുടെ ആരാധകനായ, പൗരന്മാരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുന്ന, ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം കാണുന്ന അദ്ദേഹം, ഭാരതത്തെപ്പോലെ, പൗരാണികതയെയും ആധുനികതയേയും സമന്വയിപ്പിച്ചിരിക്കുന്നു. . കഴിഞ്ഞ വര്‍ഷം മോദി അമേരിക്ക സന്ദര്‍ശിച്ച കാര്യം അനുസ്മരിച്ച ഒബാമ, അവസാന നിമിഷം ഷെഡ്യൂള്‍ തന്നെ മാറ്റിവച്ച് താന്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂണിയറുടെ സ്മാരകത്തില്‍ മോദിക്കൊപ്പം പോയ കാര്യവും വിവരിക്കുന്നു. ഞങ്ങള്‍ കിംഗിന്റെയും ഗാന്ധിജിയുടേയും ഉത്‌ബോധനങ്ങള്‍ ചര്‍ച്ച ചെയ്തു. രാജ്യങ്ങളുടെ വൈവിധ്യം എത്രമാത്രം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നൂറു കോടിയിലേറെ ഭാരതീയരുടെ ഒത്താരുമയോടെയുള്ള ജീവിതം ലോകത്തിനു തന്നെ മാതൃകയാകേണ്ടതാണെന്ന് മോദി അന്നു പറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറുപേരെപ്പറ്റിയുള്ള ലേഖനങ്ങളിലാണ് മോദിയെപ്പറ്റിയുള്ള ഒബാമയുടെ ലേഖനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*