തെക്കന്‍ ജില്ലകള്‍ പാചകവാതകക്ഷാമത്തിലേക്ക്‌……

bharat gasചാത്തന്നൂര്‍: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാരിപ്പള്ളി പാചകവാതക റീഫില്ലിങ് പ്ലാന്റില്‍നിന്നുള്ള പാചകവാതകസിലിണ്ടര്‍ വിതരണം താറുമാറായി. പ്രതിദിനം 306 സിലിണ്ടര്‍ കയറ്റുന്ന 120 ഓളം ട്രക്കുകളാണ് എഴിപ്പുറം പ്ലാന്റില്‍ നിന്നുള്ള സിലിണ്ടര്‍ വിതരണം നടത്തിയിരുന്നത്. ഇപ്പോള്‍ പതിനെട്ടോളം ട്രക്കുകളാണ് പാചകവാതക സിലിണ്ടര്‍ വിതരണം നടത്തുന്നത്. പ്രതിദിനം 36,720 ഓളം സിലിണ്ടറുകളാണ് വിതരണം ചെയ്തുകൊണ്ടിരുന്നത്. ഇപ്പോള്‍ 5500 ഓളം സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം 31,000 ത്തോളം സിലിണ്ടറുകളുടെ വിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇതുമൂലം തെക്കന്‍ കേരളത്തിലെ ആറുജില്ലകളില്‍ പാചകവാതകക്ഷാമം രൂക്ഷമാകും. പാചകവാതക ഏജന്‍സികളില്‍ ഇപ്പോള്‍തന്നെ സിലിണ്ടര്‍ ക്ഷാമം രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പാചകവാതകമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാകും. പാചകവാതകവിതരണം നടത്തികൊണ്ടിരുന്ന ട്രക്കുകാരും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ ഉണ്ടായിരുന്ന കരാറിന്റെ കാലാവധി അവസാനിച്ചതാണ് പാചകവാതകവിതരണ പ്രതിസന്ധിക്ക് കാരണമായിട്ടുള്ളത്. കരാര്‍ അവസാനിച്ച്‌ രണ്ടാഴ്ച കഴിഞ്ഞിട്ടും പുതിയ കരാറിലെത്തിച്ചേരാനും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*