ബംഗ്ലാദേശില്‍ നിന്ന് വീണ്ടുംസൗദി റിക്രൂട്ട് : ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടി

banglaബംഗ്ലാദേശില്‍ നിന്നും വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള സൗദിയുടെ തീരുമാനം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. ബംഗ്ലാദേശില്‍നിന്ന് ഈ വര്‍ഷം സൗദിയിലേക്ക് അഞ്ചു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് റിയാദ് ബംഗ്ലാദേശ് എംബസിയി വ്യക്തമാക്കിയിരുന്നത്.ഏഴു വര്‍ഷം നീണ്ട വിലക്കിനു ശേഷമാണ് ബംഗ്ലാദേശില്‍ നിന്ന് എല്ലാ പ്രൊഫഷനുകളിലും പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനമായയത്. സൗദിയില്‍ 15 ലക്ഷം ബംഗ്ലാദേശ് തൊഴിലാളികളാണുള്ളത്. വര്‍ഷാവസാനത്തോടെ ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവിദഗധ തൊഴിലാളികളുടെ വേതനം ആയിരം റിയാലായിരിക്കും. ബംഗ്ലാദേശില്‍നിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്ന കാര്യം തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഫുഹൈദ് ബംഗ്ലാദേശ് അംബാസഡറെ ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഉന്നതതല സൗദി സംഘം ഈയാഴ്ച ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും ബംഗ്ലാദേശ് എംബസിയെ അറിയിച്ചിട്ടുണ്ട്.ബംഗ്ലാദേശില്‍ നിന്നുള്ള റിക്രൂട്ടമെന്റ് ഇന്ത്യയില്‍ നിന്നുള്ള അവിദഗ്ദ്ധ തൊഴിലാളികളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടമെന്റ് ചെയ്യണമെകില്‍ ഉയര്‍ന്ന വേതനവും മറ്റു നിയമത്തിന്റെ നൂലാമാലകളും നിലനില്‍ക്കുന്ന സാഹചര്യവും ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് അനുകൂല ഘടകമാകും. ഇപ്പോള്‍ സൗദിയില്‍ 28 ലക്ഷം ഇന്ത്യക്കാരാണുളളത്. അബ്ദുള്ള രാജാവിന്റെ കാലത്ത് ഉണ്ടായിരുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തി 8 ലക്ഷം ബംഗ്ലാദേശുക്കാരാണ് രാജ്യം വിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*