Breaking News

ആറന്മുള വിമാനത്താവളം പദ്ധതി മുന്നോട്ട്……

AranmulaAirportആറന്മുള വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കെജിഎസ് ഗ്രൂപ്പിനു അനുമതി നല്‍കി. ഭൂമി വിമാനത്താവളത്തിനു യോജിച്ചതല്ലെന്ന വാദം സമിതി തള്ളി. ഇന്നു ചേര്‍ന്ന പ്രത്യേക യോഗമാണു അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി നല്‍കുക. വിമാനത്താവളത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണലായിരുന്നു നിഷേധിച്ചത്.  ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെയയിരുന്നു വിമാനത്താവളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ കമ്ബനി വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കിയ അപേക്ഷയിലാണു ഇപ്പോള്‍ കമ്ബനിക്കനുകൂലമായ തീരുമാനം ഉണ്ടായിരിക്കുന്നത്. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും കമ്ബനിഅപേക്ഷയില്‍ പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*