കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുന്ദരമായ കാര്‍

2017 Jaguar XE

2017 Jaguar XE

പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുന്ദരമായ കാറിനുള്ള അവാര്‍ഡ് ജാഗ്വാര്‍ എക്‌സ്ഇയ്ക്ക്. പാരീസ് ഫെസ്റ്റിവല്‍ ഓട്ടോമൊബൈല്‍ ഇന്റര്‍നാഷണലിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

മസ്ദ എംഎക്‌സ് 5, മെഴ്‌സെഡിസ് സി ക്ലാസ് എസ്റ്റേറ്റ്, ഫിയറ്റ് 500 എക്‌സ് തുടങ്ങിയവയെ മറികടന്നാണ് ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമായി തെരഞ്ഞെടുത്തത്.

59 രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഒരു ലക്ഷത്തിലധികം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 30 ശതമാനത്തോളം വോട്ടുകളാണ് ജാഗ്വാര്‍ എക്‌സ്ഇ സ്വന്തമാക്കിയത്.

ഒക്ടോബറില്‍ നടന്ന പാരീസ് മോട്ടോര്‍ ഷോയില്‍ ബെസ്റ്റ് പ്രൊഡക്ഷന്‍ കാറിനുള്ള അവാര്‍ഡും ഇതിന് തന്നെയായിരുന്നു. പാരീസ് മോട്ടോര്‍ ഷോയിലാണ് എക്‌സ്ഇ ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ ബ്രിട്ടനില്‍ മാത്രമാണ് എക്‌സ്ഇ ലഭ്യമാകുന്നത്.

Related Contents

Comments

comments

പാരീസ്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സുന്ദരമായ കാറിനുള്ള അവാര്‍ഡ് ജാഗ്വാര്‍ എക്‌സ്ഇയ്ക്ക്. പാരീസ് ഫെസ്റ്റിവല്‍ ഓട്ടോമൊബൈല്‍ ഇന്റര്‍നാഷണലിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മസ്ദ എംഎക്‌സ് 5, മെഴ്‌സെഡിസ് സി ക്ലാസ് എസ്റ്റേറ്റ്, ഫിയറ്റ് 500 എക്‌സ് തുടങ്ങിയവയെ മറികടന്നാണ് ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമായി തെരഞ്ഞെടുത്തത്. 59 രാജ്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഒരു ലക്ഷത്തിലധികം ആളുകളാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. 30 ശതമാനത്തോളം വോട്ടുകളാണ് ജാഗ്വാര്‍ എക്‌സ്ഇ സ്വന്തമാക്കിയത്. ഒക്ടോബറില്‍ നടന്ന പാരീസ് മോട്ടോര്‍ ഷോയില്‍ ബെസ്റ്റ് പ്രൊഡക്ഷന്‍ കാറിനുള്ള അവാര്‍ഡും ഇതിന് തന്നെയായിരുന്നു. പാരീസ് മോട്ടോര്‍ ഷോയിലാണ് എക്‌സ്ഇ ആദ്യമായി അവതരിപ്പിച്ചത്. നിലവില്‍ ബ്രിട്ടനില്‍ മാത്രമാണ് എക്‌സ്ഇ ലഭ്യമാകുന്നത്.

Review Overview

Overall

Excellent

Summary : ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമാണ്

User Rating: Be the first one !
90

Leave a Reply

Your email address will not be published. Required fields are marked *

*