ആഗോളവില്‍പനയില്‍ ഹാര്‍ലി ഡേവിഡ്‌സണിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 700 സിസിയില്‍ അധികം കരുത്തുള്ള എന്‍ജിനോടു കൂടിയ ഹാര്‍ലി ഡേവിഡ്‌സണാണ് പതിറ്റാണ്ടുകളായി ആഗോളനിരത്തിലെ ചക്രവര്‍ത്തി. ഈ സ്ഥാനത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടുന്നത്.

2014ല്‍ ഹാര്‍ലിയെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡാണ് എന്ന വസ്തുത ഹാര്‍ലിയുടെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റേത് മൂന്ന് ലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളവിപണിയില്‍ മൂന്ന് ശതമാനമാണ് ഹാര്‍ലിയുടെ വളര്‍ച്ചയെങ്കില്‍ എന്‍ഫീല്‍ഡിന്റേത് 70 ശതമാനമാണ്.

പത്ത് വര്‍ഷം മുമ്പ് ആഭ്യന്തരവിപണിയില്‍ എന്‍ഫീല്‍ഡിന്റെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. പിന്നീട് ക്ലാസിക്, തണ്ടര്‍ബേര്‍ഡ്, കോണ്ടിനെന്റല്‍ ജിടി തുടങ്ങിയ മോഡലുകളുമായി എന്‍ഫീല്‍ഡ് കളം നിറഞ്ഞു.

 

Related Contents

Comments

comments

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 700 സിസിയില്‍ അധികം കരുത്തുള്ള എന്‍ജിനോടു കൂടിയ ഹാര്‍ലി ഡേവിഡ്‌സണാണ് പതിറ്റാണ്ടുകളായി ആഗോളനിരത്തിലെ ചക്രവര്‍ത്തി. ഈ സ്ഥാനത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടുന്നത്. 2014ല്‍ ഹാര്‍ലിയെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡാണ് എന്ന വസ്തുത ഹാര്‍ലിയുടെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റേത് മൂന്ന് ലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോളവിപണിയില്‍ മൂന്ന് ശതമാനമാണ് ഹാര്‍ലിയുടെ വളര്‍ച്ചയെങ്കില്‍ എന്‍ഫീല്‍ഡിന്റേത് 70 ശതമാനമാണ്. പത്ത് വര്‍ഷം മുമ്പ് ആഭ്യന്തരവിപണിയില്‍ എന്‍ഫീല്‍ഡിന്റെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. പിന്നീട് ക്ലാസിക്, തണ്ടര്‍ബേര്‍ഡ്, കോണ്ടിനെന്റല്‍ ജിടി തുടങ്ങിയ മോഡലുകളുമായി എന്‍ഫീല്‍ഡ് കളം നിറഞ്ഞു.  

Review Overview

Overall

Excellent

Summary : ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമാണ്

User Rating: Be the first one !
90

Leave a Reply

Your email address will not be published. Required fields are marked *

*