Breaking News

ഇന്ത്യന്‍ വംശജന്‍റെ കൃതിക്ക് ‘ബാഡ് സെക്‌സ് അവാര്‍ഡ്’

ലണ്ടന്‍: സാഹിത്യ കൃതികളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്കുള്ള ‘ബാഡ് സെക്‌സ് അവാര്‍ഡ്’ ഇന്ത്യന്‍ വംശജനായ മനില്‍ സൂരിക്ക്. ‘ദി സിറ്റി ഓഫ് ദേവി’ എന്ന കൃതിയിലെ ക്ലൈമാക്‌സില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് പറയുന്ന കോസ്മിക് തീമാണ് മനില്‍ സൂരിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബ്രിട്ടണിലെ സാഹിത്യ മാസികയായ ‘ലിറ്റററി റിവ്യൂ’വാണ് അവാര്‍ഡ് നല്‍കുന്നത്.

നോവലുകളിലെ അശ്ലീലച്ചുവയുള്ള രംഗങ്ങളില്‍ നിന്നും വായനക്കാരെ പിന്തിരിപ്പിക്കാനായി 1993 മുതലാണ് ‘ലിറ്റററി റിവ്യൂ’ ബാഡ് സെക്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. സാഹിത്യസൃഷ്ടികളിലെ ബാഡ് സെക്‌സ് തീമുകളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.

അണുബോംബ് ഭീഷണിയുടെ നിഴലില്‍ നില്‍ക്കുന്ന മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ ക്ലൈമാക്‌സ്. കഥാപാത്രങ്ങളായ സരിത, ഭര്‍ത്താവ് കരുണ്‍, സ്വവര്‍ഗപ്രേമിയായ ജാസ് എന്നിവര്‍ ഉള്‍പ്പെട്ട ത്രീസം സെക്‌സ് വിവരണമാണ് സൂരിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലണ്ടനില്‍ ഇന്നലെ നടന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറി.

മനില്‍ സൂരിയുടെ മൂന്നാമത്തെ കൃതിയാണ് ദി സിറ്റി ഓഫ് ദേവി. ദി ഡെത്ത് ഓഫ് വിഷ്ണു, ദി എയ്ജ് ഓഫ് ശിവ എന്നിവയാണ് മറ്റു കൃതികള്‍. 2001ലെ മാന്‍ ബുക്കര്‍ പ്രൈസിനുള്ള നാമനിര്‍ദേശ പട്ടികയില്‍ അദ്ദേഹം ഇടം നേടിയിരുന്നു. അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഗണിതശാസ്ത്ര വിഭാഗം പ്രൊഫസറാണ് മനില്‍ സൂരി. അമേരിക്കന്‍ പൗരനാണ് ഇദ്ദേഹം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*