തണുപ്പുകാലത്ത് പിന്തുടരേണ്ട പ്രത്യേക ഭക്ഷണ ക്രമം

ഈ തണുപ്പുകാലത്ത് കഴിക്കാന്‍ രുചിയും ആരോഗ്യവും പ്രധാനം ചെയ്യുന്ന ചില വിഭവങ്ങളെ പരിചയപ്പെടുത്തുകയാണ്. പ്രോട്ടീന്‍ ധാരാളമടങ്ങിയ ഭക്ഷണങ്ങളാണ് ഈ സീസണില്‍ ഏറ്റവും ഉത്തമം. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതും നാരുള്ളതുമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു.

തണുപ്പുകാലത്ത് പിന്തുടരേണ്ട ഭക്ഷണ ശീലങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയവ: കാപ്‌സിക്കം, ബ്രൊക്കോളി, പാപ്പായ, കോളിഫഌര്‍, ശതാവരി

വിറ്റാമിന്‍ എ: രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി, മത്തങ്ങ, കാരറ്റ്, തക്കാളി, മുട്ട, പാലുത്പന്നങ്ങള്‍ എന്നിവയും ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം.

വിറ്റാമിന്‍ ഇ: ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയ നട്‌സ്, ഇല പച്ചക്കറികള്‍, ആപ്പിള്‍, കാരറ്റ്, ബട്ടര്‍ എന്നിവയും ഈ കാലാവസ്ഥയില്‍ അത്യുത്തമമാണ്.

ഇവ കൂടാതെ, ബീന്‍സ്, ബദാം, പീസ്, കൂണ്‍, എള്ള്, ഒലീവ് ഓയില്‍, വാള്‍നട്ട് എന്നിവയും തണുപ്പുകാലത്ത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*