Breaking News

Monthly Archives: April 2015

മഹാരാഷ്ട്ര ടോള്‍ രഹിതമാകുന്നു……

മഹാരാഷ്ട്രയെ ടോള്‍ വിമുക്ത സംസ്ഥാനമാക്കുക എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിനായി സംസ്ഥാനത്തെ 12 ഹൈവേ ടോള്‍ പിരിവ് കേന്ദ്രങ്ങള്‍ മെയ് 31 മുതല്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 53 ടോള്‍ പിരിവ് കേന്ദ്രങ്ങളില്‍ കാറുകളേയും ജീപ്പുകളേയും സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളേയും ടോള്‍ പിരിവില്‍ നിന്നു ഒഴിവാക്കുകയും ചെയ്തു.എന്നാല്‍ മുംബൈയിലെ വാഷി, ദഹിസര്‍, മുളുണ്ട്, ഐരോളി, എല്‍. ബി. എസ് മാര്‍ഗ്, മുംബൈ- പുണെ എക്‌സ് പ്രസ് എന്നിവിടങ്ങളില്‍ തുടര്‍ന്നും ടോള്‍ നല്‍കണം. പൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭം നടന്ന കോലാപ്പൂര്‍ ടോള്‍ പിരിവ് ...

Read More »

ബംഗ്ലാദേശില്‍ നിന്ന് വീണ്ടുംസൗദി റിക്രൂട്ട് : ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടി

ബംഗ്ലാദേശില്‍ നിന്നും വീണ്ടും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുളള സൗദിയുടെ തീരുമാനം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തിരിച്ചടിയാകും. ബംഗ്ലാദേശില്‍നിന്ന് ഈ വര്‍ഷം സൗദിയിലേക്ക് അഞ്ചു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമെന്ന് റിയാദ് ബംഗ്ലാദേശ് എംബസിയി വ്യക്തമാക്കിയിരുന്നത്.ഏഴു വര്‍ഷം നീണ്ട വിലക്കിനു ശേഷമാണ് ബംഗ്ലാദേശില്‍ നിന്ന് എല്ലാ പ്രൊഫഷനുകളിലും പെട്ട തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് തീരുമാനമായയത്. സൗദിയില്‍ 15 ലക്ഷം ബംഗ്ലാദേശ് തൊഴിലാളികളാണുള്ളത്. വര്‍ഷാവസാനത്തോടെ ബംഗ്ലാദേശ് തൊഴിലാളികളുടെ എണ്ണം 20 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.അവിദഗധ തൊഴിലാളികളുടെ വേതനം ആയിരം റിയാലായിരിക്കും. ബംഗ്ലാദേശില്‍നിന്ന് തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്ന കാര്യം തൊഴില്‍ ...

Read More »

ഓണ്‍ലൈന്‍ മൊത്തകച്ചവടത്തിന് ആമസോണ്‍……

മൊത്ത വിതരണക്കാര്‍ക്കുവേണ്ടി ആമസോണ്‍ ഇന്ത്യ രാജ്യത്ത് പുതിയ വെബ് സൈറ്റ് തുറക്കുന്നു. ബാംഗ്ലൂരിലായിരിക്കും ആദ്യം സേവനം നല്‍കുക.രജിസ്റ്റര്‍ ചെയ്ത് മൊത്തക്കച്ചവടക്കാര്‍ക്ക് ഉത്പന്നള്‍ വില്‍ക്കാം.  മെയ് രണ്ടാമത്തെ ആഴ്ചയോടെ കച്ചവടംതുടങുമെന്നാണ് സുചന. ഓഫീസ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവയെല്ലാം വില്പനയ്ക്കുണ്ടാകും. മിനിമം 1000 രൂപയ്‌ക്കെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങണം. രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമായിരിക്കും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക. ചെറുകിട കച്ചവടക്കാര്‍ക്ക് ആമസോണ്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങി പ്രാദേശിക വിപണിയില്‍ വില്പന നടത്താം.

Read More »

ഘട്ടം ഘട്ടമായി സംസ്ഥാനത്ത് ‘ക്യു’ കുറയും

 ഘട്ടം ഘട്ടമായി മദ്യപാനം കുറയ്ക്കും എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ ബിവറേജസ് കൗണ്ടറുകള്‍ അനുവദിക്കും. വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകളിലായി 100 കൗണ്ടറുകള്‍ കൂടി തുറക്കും. കൂടാതെ, കൗണ്ടറുകളില്‍ ടോക്കണ്‍ നല്‍കാന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കും. തിരക്കു കൂടിയ ഔട്ട്‌ലെറ്റുകളിലായിരിക്കും കൗണ്ടറുകള്‍ തുറക്കുക. കൂടാതെ, വില കുറഞ്ഞ മദ്യം കൂടുതല്‍ സ്‌റ്റോക്ക് ചെയ്യും മുമ്ബ് 10 ലക്ഷം ആളുകള്‍ വന്നിരുന്നിടത്ത് ഇപ്പോള്‍ 12 ലക്ഷം പേരാണു വരുന്നത്. മിക്കയിടങ്ങളിലും തിരക്ക് അനിയന്ത്രിതമാണ്. ഇത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകാറുണ്ട്.

Read More »

വിഴിഞ്ഞം പദ്ധതിക്ക് ടെന്‍ഡര്‍ സമര്‍പ്പിച്ചത് അദാനി മാത്രം

തിരുവനന്തപുരം• വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്ന് അവസാനിചെ്ചങ്കിലും ടെന്‍ഡര്‍ സമര്‍പ്പിച്ചത്    അദാനി പോര്‍ട്ട്സ് ലിമിറ്റഡ് മാത്രമാണ് ഇതുവരെ ടെന്‍ഡര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ഏക കന്പനി. അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ടെന്‍ഡര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് സമിതി പരിഗണിച്ച്ടെന്‍ഡര്‍ നടപടികളുമായി എങ്ങനെ മുന്നോട്ടു പോകാമെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി, വിഴിഞ്ഞം പോര്‍ട്ട്സ് ലിമിറ്റഡ് സിഇഒ എന്നിവര്‍ കൂടി അംഗങ്ങളായ ഈ സമിതി തീരുമാനിക്കും. ഒറ്റ ടെന്‍ഡര്‍ മാത്രമുള്ള സ്ഥിതിക്ക് ഇനിയും ടെന്‍ഡര്‍ ക്ഷണിക്കണോ അതോ അദാനി ഗ്രൂപ്പിനെ ...

Read More »

സൗദി വിദേശതീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

സൗദിയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചതായി ഒ.ഐ.സിക്കു കീഴിലെ ഇസ്ലാമിക് ന്യൂസ് ഏജന്‍സി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത്.60 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയത്. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 9,13,646 തീര്‍ഥാടകര്‍ വിദേശങ്ങളില്‍നിന്ന് അധികം എത്തി. ഏഴു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് മൂന്നേകാല്‍ കോടിയിലേറെ ഉംറ തീര്‍ഥാടകരാണെത്തിയത്. 2008 മുതല്‍ 2015 ഫെബ്രുവരി ഒന്നു വരെ വിദേശ രാജ്യങ്ങളില്‍ നിന്ന് 3,38,12,145 ഉംറ തീര്‍ഥാടകരാണ് എത്തിയത്. ഇക്കാലയളവില്‍ ആകെ 3,61,06,449 ഉംറ വിസ ...

Read More »

ആറന്മുള വിമാനത്താവളം പദ്ധതി മുന്നോട്ട്……

ആറന്മുള വിമാനത്താവള പദ്ധതിയില്‍ പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടു പോകാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കെജിഎസ് ഗ്രൂപ്പിനു അനുമതി നല്‍കി. ഭൂമി വിമാനത്താവളത്തിനു യോജിച്ചതല്ലെന്ന വാദം സമിതി തള്ളി. ഇന്നു ചേര്‍ന്ന പ്രത്യേക യോഗമാണു അനുമതി നല്‍കിയത്. പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ അനുമതി നല്‍കുക. വിമാനത്താവളത്തിനായുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതിനുള്ള പരിസ്ഥിതി അനുമതി ഹരിത ട്രൈബ്യൂണലായിരുന്നു നിഷേധിച്ചത്.  ഇതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയും തള്ളിയതോടെയയിരുന്നു വിമാനത്താവളത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായത്. തുടര്‍ന്ന് അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ ...

Read More »

ഇന്ന് ലോക പുസ്തകദിനം;

ലോകം ഏപ്രില്‍ 23 ലോകപുസ്തകദിനവും കോപ്പിറൈറ്റ് ദിനവുമായി ആഘോഷിക്കുന്നു. വായനയും പ്രസാധനവും പകര്‍പ്പവകാശവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോയാണ്1995 മുതല്‍ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.ഗ്രന്ഥകര്‍ത്താവായ മിഗ്വല്‍ ഡി സെര്‍വന്റസിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ചരമദിനമായ ഏപ്രില്‍ 23 നെ പുസ്തദിനമായി ആചരിക്കുവാന്‍ തുടങ്ങിയത് 1923 ല്‍ സ്പെയിനിലെ പുസ്തക കച്ചവടക്കാരാണ്. . ആ മേഖലയില്‍ സെന്റ് ജോര്‍ജ് ദിനാഘോഷത്തിന്റെ ഭാഗമായി ഇത് മാറി. മദ്ധ്യകാലം തൊട്ട് സെന്റ് ജോര്‍ജ് ദിനത്തില്‍ ഒരാചാരമായി പുരുഷന്മാര്‍ കാമുകിമാര്‍ക്ക് റോസാപുഷ്പം നല്കുമായിരുന്നു. 1925 മുതല്‍ സ്ത്രീകള്‍ പകരം പുസ്തകം സമ്മാനമായി നല്‍കുന്നു.  

Read More »

പ്രായം 16 കഴിഞ്ഞാല്‍…………

          ഗൗരവകരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്ന 16 കഴിഞ്ഞപ്രതികളെയും മുതിര്‍ന്നവരായി കണക്കാക്കി ശിക്ഷ നല്‍കുവാന്‍ ജുവനൈല്‍ ജസ്റ്റിസ്‌ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചു.കൊലപാതകം, ബാലസംഗം തുടങ്ങിയ നീച കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് ഇ ഗാനത്തില്‍ എര്പെടുതുവാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Read More »

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ

  പീപ്പിള്‍സ് മാസിക ഹോളിവുഡ് സുന്ദരി സാന്ദ്ര ബുള്ളോക്കിനെ 2015ലെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി  തെരഞ്ഞെടുത്തു. സൗന്ദര്യത്തെ വയസുമായി ബന്ധപ്പെടുത്തേണ്ടെന്നാണ് അമ്ബതുകാരിയും അഞ്ചു വയസുകാരനായ അമ്മയുമായ സാന്ദ്ര ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. സൗന്ദര്യം എന്നെത് നമ്മള്‍ കാഴ്ച്ചയില്‍ എങ്ങനെയിരിക്കുന്നുവേന്നതിനെക്കാള്‍ ഒരു വ്യക്തയില്‍  അന്തെര്‍ലീനമയിരിക്കുന്ന ഒന്നാണ്.          

Read More »