യെന്നൈ അറിന്താല്‍, നിരൂപണം!

wrയെന്നൈ അറിന്താല്‍. തിന്മയെ നായാടി നശിപ്പിക്കുന്ന നായകന്റെ കഥ പറയുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിയ പുതു തിരൈ പടമാണ് യെന്നൈ അറിന്താല്‍. സത്യ ദേവ് ഐപിഎസ് എന്ന സത്യസന്ധനായ പൊലീസുകാരന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. കാക്ക കാക്കയും വേട്ടയാടു വിളയാടുമൊക്കെ ഓര്‍മ്മയില്‍ തെളിഞ്ഞും , മുന്നോട്ടുള്ള കഥാഗതി പ്രവചനാത്മക മനസ്സോടെ പിന്തുടര്‍ന്നും അങ്ങിനെയങ്ങ് ഇരുന്നു കൊടുത്താല്‍ കിട്ടുന്ന ചലച്ചിത്ര അനുഭവത്തിന്റെ പേരാണ് യെന്നൈ അറിന്താല്‍. ദുര്‍ബലമായ തിരക്കഥയെ പല്ലക്കിലാക്കി തിയേറ്ററില്‍ എത്തിച്ചതിനുള്ള ക്രെഡിറ്റ് ഡാന്‍ മക് ആര്‍തര്‍ എന്ന ഛായാഗ്രാഹകനും എഡിറ്റര്‍ ആന്റണിക്കും സംഗീത സംവിധായകന്‍ ഹാരിസ് ജയരാജിനും ഉള്ളതാണ്. സംവിധായകന്‍ ഗൗതം മേനോന്റെ കിതപ്പ് കാഴ്ചക്കാര്‍ അറിയാതെ പോയത് ഇക്കൂട്ടരുടെ കഠിനാദ്ധ്വാനം കൊണ്ടാണ്.

സമീപ കാലത്തിറങ്ങിയ ചില തമിഴ് സിനിമകളുടെ തുടര്‍ച്ചയായി ചിന്തിച്ചാല്‍ കഥകള്‍ക്കിടയില്‍ തിരുകി വച്ച സാമൂഹ്യപ്രസക്തിയുള്ള കാലിക വിചാരം യെന്നൈഅറിന്താലിലും കാണാം. ആളുകളെ തട്ടിക്കൊണ്ട് പോയി അവയവങ്ങള്‍ തട്ടിയെടുത്തു കൊന്നു തള്ളുന്ന മാഫിയ ബാക്ക് ഗ്രൗണ്ടിലാണ് കഥയിലെ സംഘര്‍ഷവും നായകന്റെ സംഘട്ടനരംഗങ്ങളും ആസൂത്രണം ചെയ്യപ്പെട്ടത്. വിജയ് ചിത്രമായ കത്തിയില്‍ മണ്ണിനും വെള്ളത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായിരുന്നു പ്രമേയപരമായ ഊന്നല്‍. രജനിയുടെ സൂപ്പര്‍മാന്‍ പെര്‍ഫോമന്‍സില്‍ ലിംഗാ തറ തൊടാതെ പൊളിഞ്ഞു പോയെങ്കിലും കര്‍ഷകസമൂഹത്തിന്റെ പൊതുബോധത്തിന്റെ ഉള്ളില്‍ തട്ടുന്ന ഒരു വിഷയം ആ ചിത്രവും കൈകാര്യം ചെയ്തിരുന്നു.

യെന്നൈ അറിന്താല്‍. തിന്മയെ നായാടി നശിപ്പിക്കുന്ന നായകന്റെ കഥ പറയുന്ന സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിയ പുതു തിരൈ പടമാണ് യെന്നൈ അറിന്താല്‍. സത്യ ദേവ് ഐപിഎസ് എന്ന സത്യസന്ധനായ പൊലീസുകാരന്റെ ജീവിതകഥയാണ് സിനിമ പറയുന്നത്. കാക്ക കാക്കയും വേട്ടയാടു വിളയാടുമൊക്കെ ഓര്‍മ്മയില്‍ തെളിഞ്ഞും , മുന്നോട്ടുള്ള കഥാഗതി പ്രവചനാത്മക മനസ്സോടെ പിന്തുടര്‍ന്നും അങ്ങിനെയങ്ങ് ഇരുന്നു കൊടുത്താല്‍ കിട്ടുന്ന ചലച്ചിത്ര അനുഭവത്തിന്റെ പേരാണ് യെന്നൈ അറിന്താല്‍. ദുര്‍ബലമായ തിരക്കഥയെ പല്ലക്കിലാക്കി തിയേറ്ററില്‍ എത്തിച്ചതിനുള്ള ക്രെഡിറ്റ് ഡാന്‍ മക് ആര്‍തര്‍ എന്ന ഛായാഗ്രാഹകനും എഡിറ്റര്‍ ആന്റണിക്കും സംഗീത സംവിധായകന്‍ ഹാരിസ് ജയരാജിനും ഉള്ളതാണ്. സംവിധായകന്‍ ഗൗതം മേനോന്റെ കിതപ്പ് കാഴ്ചക്കാര്‍ അറിയാതെ പോയത് ഇക്കൂട്ടരുടെ കഠിനാദ്ധ്വാനം കൊണ്ടാണ്. സമീപ കാലത്തിറങ്ങിയ ചില തമിഴ് സിനിമകളുടെ തുടര്‍ച്ചയായി ചിന്തിച്ചാല്‍ കഥകള്‍ക്കിടയില്‍ തിരുകി വച്ച സാമൂഹ്യപ്രസക്തിയുള്ള കാലിക വിചാരം യെന്നൈഅറിന്താലിലും കാണാം. ആളുകളെ തട്ടിക്കൊണ്ട് പോയി അവയവങ്ങള്‍ തട്ടിയെടുത്തു കൊന്നു തള്ളുന്ന മാഫിയ ബാക്ക് ഗ്രൗണ്ടിലാണ് കഥയിലെ…

Review Overview

Overall
Direction
Story

Average

Summary : അടുത്ത ചിത്രവും ഇത് പോലോന്നായാല്‍ പ്രേക്ഷകര്‍ പിന്നെ തിരിഞ്ഞു നോക്കില്ല..ഇങ്ങിനെയൊക്കെ ചുരുക്കി പറഞ്ഞങ്ങു അവസാനിപ്പിക്കാം. യെന്നൈ അറിന്താല്‍.

User Rating: Be the first one !
60

വിനോദ് സംവിധാനം ചെയ്ത സതുരംഗ വേട്ടൈ ഉയര്‍ത്തിക്കാട്ടിയ വിഷയം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗിന്റെ തട്ടിപ്പുകളായിരുന്നു. കോടികള്‍ മുടക്കി സൂപ്പര്‍ താരങ്ങളെ നായകരാക്കി എടുക്കുന്ന വാണിജ്യ സിനിമകളില്‍ തമിഴകം ഗൗരവപൂര്‍വ്വമായ വിഷയങ്ങള്‍ ഒരു ട്രെന്‍ഡ് പോലെ കൊണ്ട് നടക്കുന്നു എന്നത് പ്രശംസിക്കപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള പ്രശംസയുടെ ചെറിയൊരു വിഹിതം യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിനും അവകാശപ്പെടാം. കാണാതാവുന്ന കൗമാരക്കാരുടെ കാര്യത്തില്‍ തുമ്പൊന്നും ലഭിക്കാതെ ഫയല്‍ മടക്കുന്ന കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ യെന്നൈ അറിന്താല്‍ പങ്കു വെക്കുന്ന ആശങ്കയ്ക്ക് പ്രസക്തിയുണ്ട്. കൗമാരക്കാരുടെ തിരോധാനത്തിനു പിന്നില്‍ അവയവങ്ങള്‍ തട്ടുന്ന മാഫിയകള്‍ ഉണ്ടാകാമെന്ന ഗൗരവ പൂര്‍വ്വമായ ചിന്ത മുന്നോട്ടു വെക്കുന്നിടത്താണ് യെന്നൈ അറിന്താലിന്റെ സാമൂഹ്യ പ്രസക്തി.

കണ്ടു പരിചയിച്ച സിനിമകളാണ് കാണികളുടെ അഭിരുചിയെ രൂപപ്പെടുത്തുന്നത് എന്നത് ഒരു കുറുക്കു വഴി വാണിജ്യ ചിന്തയാണ്. യെന്നൈ അറിന്താലിന്റെ തിരക്കഥ സൂഷ്മമായി പരിശോധിച്ചാല്‍ ഉദാഹരണത്തിനായി വേറെ ഒരു സിനിമ തേടേണ്ടി വരില്ല. നായകന്റെ അപ്പനെയും കാമുകിയും വില്ലന്‍മാര്‍ കൊന്നു കളയുന്നതും മകളെ തട്ടിക്കൊണ്ട് പോകുന്നതുമെല്ലാം നായകന് വീരോചിതം പെരുമാറാനുള്ള സാഹചര്യമൊരുക്കലുകളാണ്. കഥാ പാത്രങ്ങളുടെ സ്വഭാവം പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാന്‍ എടുക്കുന്ന തുടക്കത്തിലുള്ള ചില സീനുകള്‍ കഴിഞ്ഞാല്‍ നായകനും പ്രതി നായകനും പിന്നെ ടോം ആന്‍ഡ് ജെറി ഓട്ടം തുടങ്ങും. അവസാനം ഒരു ഗോഡൗണിലോ പണി തീരാത്ത ബില്‍ഡിങ്ങിലോ ഓടിക്കയറും. പിന്നെ കുറച്ചു സമയം സ്റ്റണ്ട് മാസ്റ്റര്‍ക്കുള്ള പണിയാണ്. അങ്ങേര്‍ പഠിച്ച അടിയും തടയും ചെയ്യിച്ച് സിനിമ അവസാനിപ്പിക്കാനുള്ള സൂചന നല്‍കും. എന്നത്തെയും പോലെ വില്ലന്‍ ചത്ത് മലയ്ക്കും. നായകന് നായികയെ ,അല്ലെങ്കില്‍ കുട്ടിയെ തിരിച്ചു കിട്ടും. സിനിമ ശുഭം. ഇത്തരം റെഡിമെയ്ഡ് തിരക്കഥയില്‍ ആളുകളെ നിരത്തി നിര്‍ത്തി ജോലി ചെയ്യിക്കാന്‍ ഗൗതം മേനോന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. മൂന്നു പേര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഗൗതം മേനോന്‍, ത്യാഗരാജന്‍, ശ്രീധര്‍ രാഘവന്‍ ,ആളു കൂടിയാല്‍ പാമ്പ് ചാവില്ല എന്നും ,,മൂന്ന് പേര് പോയാല്‍ എന്തോ സംഭവിക്കും എന്നും പഴമക്കാര്‍ പറഞ്ഞത് യെന്നൈ അറിന്താലിന്റെ കാര്യത്തില്‍ സംഭവിച്ചു

അജിത്തിന്റെ കഥാപാത്രത്തിന് പൊലീസ് ഓഫീസറുടെ ഗൗരവ ഭാവത്തെക്കാള്‍ സൗമ്യ തേജസ്സായിരുന്നു കൂടുതല്‍ സമയവും കണ്ടത്. യെന്നെ അറിന്താലിലെ കഥാ പാത്ര സൃഷ്ടിയില്‍ ഏറ്റവും മികച്ചത് പ്രതി നായകനാണ്. വിക്ടര്‍ മനോഹര്‍ എന്ന ക്രിമിനലിനെ വളരെ ശ്രദ്ധാപൂര്‍വ്വം അവതരിപ്പിക്കാന്‍ ഗൗതം മേനോന് സാധിച്ചിട്ടുണ്ട്. രാവണനും കംസനും ഇല്ലെങ്കില്‍ അവതാരങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന പുരാണയുക്തി ഇവിടെയും കാണാം. അതി ശക്തനായ വില്ലന്‍ കഥാപാത്രത്തിന്റെ ആവിഷ്‌കാരമാണ് ഇത്തരം കഥകളുടെ ആണിക്കല്ല് എന്ന തത്വം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച സിനിമയാണ് യെന്നൈ അറിന്താല്‍.

 

Related Contents

Comments

comments

About Arbaneo

facebook-profile-picture

Leave a Reply

Your email address will not be published. Required fields are marked *

*