ഹ്യുണ്ടായിയില്‍ നിന്ന് അഞ്ച് എസ്.യു.വി.കള്‍ വരുന്നു

download(13 Apr) ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ കമ്ബനിയായ  ഹ്യുണ്ടായ്, യൂട്ടിലിറ്റി വാഹന വിപണിയിലും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളെങ്കിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കള്‍ (എസ്.യു.വി.), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എം.പി.വി.) എന്നിവ പുറത്തിറക്കാനാണ് പദ്ധതി. ഈയിടെ ഐ20 യുടെ ക്രോസ് ഓവര്‍ മോഡലായ ‘ഐ 20 ആക്ടീവ്’ പുറത്തിറക്കിയ ഹ്യുണ്ടായ്, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോംപാക്‌ട് എസ്.യു.വി. വിപണിയിലെത്തിക്കും. ‘ഐ.എക്‌സ്.25’ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനം റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് എന്നിവയോട് മത്സരിക്കാനാണ് അവതരിപ്പിക്കുന്നത്. ഹോണ്ട മൊബീലിയോ, ടൊയോട്ട ഇന്നോവ, മാരുതി എര്‍ട്ടിഗ, റെനോ ലോഡ്ജി എന്നിവയോട് മത്സരിക്കുന്ന എം.പി.വി. 2017 ഓടെ നിരത്തുകളിലെത്തും. ഇതിനിടെ, ‘ഐ.എക്‌സ്. 35’ പ്ലാറ്റ്‌ഫോമില്‍ പ്രീമിയം എസ്.യു.വി.യും പുറത്തിറക്കും. മഹീന്ദ്ര എക്‌സ്.യു.വി.യോട് മത്സരിക്കുന്നതാവും ഇത്. ഇതിനൊപ്പം പുതിയ സാന്റാഫെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 

Related Contents

Comments

comments

(13 Apr) ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ കമ്ബനിയായ  ഹ്യുണ്ടായ്, യൂട്ടിലിറ്റി വാഹന വിപണിയിലും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളെങ്കിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കള്‍ (എസ്.യു.വി.), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എം.പി.വി.) എന്നിവ പുറത്തിറക്കാനാണ് പദ്ധതി. ഈയിടെ ഐ20 യുടെ ക്രോസ് ഓവര്‍ മോഡലായ 'ഐ 20 ആക്ടീവ്' പുറത്തിറക്കിയ ഹ്യുണ്ടായ്, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോംപാക്‌ട് എസ്.യു.വി. വിപണിയിലെത്തിക്കും. 'ഐ.എക്‌സ്.25' പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനം റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് എന്നിവയോട് മത്സരിക്കാനാണ് അവതരിപ്പിക്കുന്നത്. ഹോണ്ട മൊബീലിയോ, ടൊയോട്ട ഇന്നോവ, മാരുതി എര്‍ട്ടിഗ, റെനോ ലോഡ്ജി എന്നിവയോട് മത്സരിക്കുന്ന എം.പി.വി. 2017 ഓടെ നിരത്തുകളിലെത്തും. ഇതിനിടെ, 'ഐ.എക്‌സ്. 35' പ്ലാറ്റ്‌ഫോമില്‍ പ്രീമിയം എസ്.യു.വി.യും പുറത്തിറക്കും. മഹീന്ദ്ര എക്‌സ്.യു.വി.യോട് മത്സരിക്കുന്നതാവും ഇത്. ഇതിനൊപ്പം പുതിയ സാന്റാഫെയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 

Review Overview

Overall

Excellent

Summary : ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമാണ്

User Rating: Be the first one !
90

Leave a Reply

Your email address will not be published. Required fields are marked *

*