ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ ചെറുകാര്‍ മാരുതി ആള്‍ട്ടോ

മുംബൈ: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ചെറുകാര്‍ എന്ന പദവി മാരുതി ആള്‍ട്ടോ നേടി. 2014 ല്‍ മാത്രം 2,64,544 ആള്‍ട്ടോ കാറുകളാണ് വിറ്റത്. ജര്‍മ്മന്‍ കാറായ വോക്‌സ് വാഗന്‍ ഗോള്‍ഫിന്‍റെ 255,044 യൂണിറ്റുകള്‍ വില്‍പനയായപ്പോള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ജപ്പാനില്‍ നിന്നുള്ള കാറുകളാണ് എത്തിയത്. ദയിഹാറ്റ്‌സു റ്റാന്റോ-234,456,ടയോട്ട അക്വാ-233,209,ഹോണ്ട ഫിറ്റ്-202,838 എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.

2014 വരെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ചെറുകാര്‍ വോക്‌സ് വാഗന്‍ ഗോള്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ ആണ് മാരുതി ആള്‍ട്ടോ.

കാര്‍വിപണന രംഗത്തെ ഇന്ത്യയുടെ അഭിമാനമായ മാരുതി സുസുക്കി 1981 ലാണ് ആരംഭിച്ചത്. മാരുതി 800 ആയിരുന്നു ആദ്യ കാര്‍. നിലവില്‍ 15 ഓളം മോഡല്‍ കാറുകള്‍ മാരുതി സുസുക്കി വിപണിയിലിറക്കുന്നുണ്ട്.

Related Contents

Comments

comments

മുംബൈ: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ചെറുകാര്‍ എന്ന പദവി മാരുതി ആള്‍ട്ടോ നേടി. 2014 ല്‍ മാത്രം 2,64,544 ആള്‍ട്ടോ കാറുകളാണ് വിറ്റത്. ജര്‍മ്മന്‍ കാറായ വോക്‌സ് വാഗന്‍ ഗോള്‍ഫിന്‍റെ 255,044 യൂണിറ്റുകള്‍ വില്‍പനയായപ്പോള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ജപ്പാനില്‍ നിന്നുള്ള കാറുകളാണ് എത്തിയത്. ദയിഹാറ്റ്‌സു റ്റാന്റോ-234,456,ടയോട്ട അക്വാ-233,209,ഹോണ്ട ഫിറ്റ്-202,838 എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. 2014 വരെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ചെറുകാര്‍ വോക്‌സ് വാഗന്‍ ഗോള്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാര്‍ ആണ് മാരുതി ആള്‍ട്ടോ. കാര്‍വിപണന രംഗത്തെ ഇന്ത്യയുടെ അഭിമാനമായ മാരുതി സുസുക്കി 1981 ലാണ് ആരംഭിച്ചത്. മാരുതി 800 ആയിരുന്നു ആദ്യ കാര്‍. നിലവില്‍ 15 ഓളം മോഡല്‍ കാറുകള്‍ മാരുതി സുസുക്കി വിപണിയിലിറക്കുന്നുണ്ട്.

Review Overview

Overall

Excellent

Summary : ജാഗ്വാര്‍ എക്‌സ്ഇയെ 2014ലെ ഏറ്റവും മസുന്ദരമായ വാഹനമാണ്

User Rating: 3.65 ( 1 votes)
90

Leave a Reply

Your email address will not be published. Required fields are marked *

*