7 വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയയെ കുറിച്ചുള്ള വിവാദ പുസ്തകം ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്ക് നേരിട്ട ജാവിയര്‍ മോറോയുടെ പുസ്തകം ‘റെഡ് സാരി’ ഇന്ത്യയില്‍ പുറത്തിറങ്ങി. സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന വിവാദ പുസ്തകം പ്രസിദ്ധീകരിച്ച് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

‘എല്‍ സാരി റോജോ ‘ എന്ന പേരില്‍ സ്പാനിഷ് എഴുത്തുകാരന്‍ മോറോ 2008ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പുസ്തകം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പ്രസാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അര്‍ദ്ധ സത്യങ്ങളും, അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമുള്ള പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കരുതെന്ന് കാട്ടി സോണിയയുടെ അഭിഭാഷകന്‍ 2010ല്‍ മോറോയ്‌ക്കെതിരെ അന്യായം ഫയല്‍ ചെയ്തു. ഇതോടെ ‘റെഡ് സാരി’ക്ക് ഇന്ത്യയില്‍ വിലക്ക് നേരിട്ടു.

സോണിയാ ഗാന്ധിയുടെ കുട്ടിക്കാലം മുതല്‍ രാജീവ് ഗാന്ധിയുമായുള്ള പ്രണയം, പ്രധാനമന്ത്രി പദം നിഷേധിച്ചത് കോണ്‍ഗ്രസ് അധ്യക്ഷയിലേക്കുള്ള വളര്‍ച്ച തുടങ്ങിയവയെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ തുടങ്ങിയവയും പരാമര്‍ശ വിധേയമാകുന്നുണ്ട്്. ഈ സംഭവങ്ങളും ആധുനിക ഇന്ത്യന്‍ ചരിത്രവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിട്ടക്കുന്നുവെന്നും പുസ്തകത്തിലൂടെ എഴുത്തുകാരന്‍ ചൂണ്ടിക്കാട്ടുന്നു.

റോളി ബുക്‌സാണ് ‘റെഡ് സാരി’ ഇന്ത്യയിന്‍ വിപണിയിലെത്തിച്ചത്. 395 രൂപയാണ് 455 പേജുള്ള ബുക്കിന്റെ വില.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*