Breaking News

Monthly Archives: February 2015

നികുതിവെട്ടിപ്പ്; ഫ്ലിപ്കാര്‍ട്ടും ജബോംഗും അടക്കമുള്ള കമ്പനികള്‍ക്ക് പിഴ

തിരുവനന്തപുരം: ഫ്ലിപ്കാര്‍ട്ടും ജബോംഗും അടക്കം നാല് ഓണ്‍ലൈന്‍ വ്യാപാര സ്ഥാനങ്ങള്‍ക്ക് സംസ്ഥാന നികുതി വകുപ്പ് പിഴ ചുമത്തി. കേരളത്തിലെ വ്യാപാരങ്ങള്‍ക്ക് നികുതി നല്‍കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഫഌപ്കാര്‍ട്ട്, ജബോംഗ്, വെക്ടര്‍ ഇ കൊമേഴ്‌സ്, റോബ്മാല്‍ അപ്പാരല്‍സ് എന്നീ കമ്പനികള്‍ക്കാണ് രണ്ട് വര്‍ഷത്തെ പിഴ ചുമത്തിയത്. ഫഌപ്കാര്‍ട്ട് 47.15 കോടി രൂപയും ജബോംഗ് 3.89 കോടി രൂപയും പിഴ അടക്കണം. വെക്ടര്‍ ഇ കൊമേഴ്‌സിന് 2.23 കോടി രൂപയും റോബ്മാള്‍ അപ്പാരല്‍സിന് 36 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്. കേരളത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന മറ്റു ...

Read More »

പന്നിപ്പനി ബാധിച്ച് മൂന്നുദിവസത്തിനിടെ മരിച്ചത് നൂറുപേര്‍

ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ നൂറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഈ വര്‍ഷം പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 585 ആയി. ഈ മാസം 12ാം തിയതി വരെ മരിച്ചവരുടെ എണ്ണം 485 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം എച്ച്1എന്‍1 വൈറസ് ബാധയേറ്റ് 100 പേര്‍ കൂടി മരിച്ചതായി പറയുന്നു. ഈ വര്‍ഷം മാത്രം 8,423 പേരില്‍ പന്നിപ്പനി ബാധിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. യഥാക്രമം 165, 144, 76, 58 എന്നിങ്ങനെയാണ് ...

Read More »

ക്യാന്‍സറിന്റെ പ്രധാന കാരണം പുകയില ഉപയോഗമെന്ന് വിദഗ്ധര്‍

ക്യാന്‍സര്‍ വരാനുള്ള പ്രധാനകാരണം പുകയില ഉപയോഗമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുരുഷന്മാരില്‍ പുകയിലയുടെ അമിതമായ ഉപയോഗവും സ്ത്രീകളില്‍ വര്‍ധിച്ച ഹോര്‍മോണ്‍ ഉത്പാദനവും ക്യാന്‍സറിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും, പൊണ്ണത്തടി കുറയ്ക്കുന്നതിലൂടെയും ഒരു പരിധിവരെ ക്യാന്‍സറിനെ തടുക്കാമത്രെ. പുകവിലയിലൂടെയും പുകയില ചവയ്ക്കുന്നതിലൂടെയും ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. 60 മുതല്‍ 70 ശതമാനം വരെ പുരുഷന്മാരിലെ ക്യാന്‍സറിന്റെ കാരണവും ഇതുതന്നെ. രാജീവ് ഗാന്ധി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിനീത് തല്‍വാര്‍ പറയുന്നു. പുകയില ഉപയോഗം, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണ രീതി, ശരീരത്തിന്റെ നിഷ്‌ക്രിയത്വം, അമിത ഭാരം എന്നിവ ...

Read More »

ഒബാമയുടെ മൂത്തമകളുടെ ചിത്രം ഓണ്‍ലൈനില്‍ തരംഗമാകുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മൂത്തമകള്‍ മലിയയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറലാകുന്നു. സുരക്ഷാകാരണങ്ങളാല്‍ പ്രഥമ പൗരന്റെ മക്കള്‍ പൊതുമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് വൈറ്റ്ഹൗസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് മലിയയുടെ ചിത്രം കഴിഞ്ഞദിവസം രാത്രി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ആരാണ് ചിത്രമെടുത്തതെന്നും എങ്ങനെയാണ് ചിത്രം ഓണ്‍ലൈനില്‍ പ്രചരിച്ചതെന്നും ആര്‍ക്കും അറിയില്ല. ചിത്രം സംബന്ധിച്ച് ഒബാമയോ വൈറ്റ്ഹൗസോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ബ്രൂക്‌ലിന്‍ റാപ് ഗ്രൂപ്പ് പ്രോ ഇറയുടെ ടീ ഷര്‍ട്ട് ധരിച്ച് കാമറയ്ക്കു നേരെ നോക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ...

Read More »

മാന്‍ ബുക്കര്‍ പുരസ്‌കാരം എലനോര്‍ കാറ്റന്

ലണ്ടന്‍: 2013ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്റ് എഴുത്തുകാരി എലനോര്‍ കാറ്റന്. ദ ലുമിനറിസ് എന്ന നോവലിനാണ് പുരസ്‌കാരം. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി ഇരുപത്തെട്ടുകാരിയായ കാറ്റന് സ്വന്തം. മാന്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നോവലാണ് 852 പേജുള്ള ദ ലുമിനറിസ്. കാനഡയില്‍ ജനിച്ച് ന്യൂസിലന്‍ഡില്‍ ജീവിക്കുന്ന കാറ്റന്‍ ബുക്കര്‍ സമ്മാനം നേടുന്ന ന്യൂസിലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെയാളാണ്. 19ാം നൂറ്റാണ്ടിലെ ന്യൂസിലാന്റാണ് നോവലിന്റെ പശ്ചാത്തലം. ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന നോവലാണ് ...

Read More »

7 വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയയെ കുറിച്ചുള്ള വിവാദ പുസ്തകം ഇന്ത്യന്‍ വിപണിയില്‍

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിലക്ക് നേരിട്ട ജാവിയര്‍ മോറോയുടെ പുസ്തകം ‘റെഡ് സാരി’ ഇന്ത്യയില്‍ പുറത്തിറങ്ങി. സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന വിവാദ പുസ്തകം പ്രസിദ്ധീകരിച്ച് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ‘എല്‍ സാരി റോജോ ‘ എന്ന പേരില്‍ സ്പാനിഷ് എഴുത്തുകാരന്‍ മോറോ 2008ലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പുസ്തകം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പ്രസാധകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അര്‍ദ്ധ സത്യങ്ങളും, അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമുള്ള പുസ്തകം ഇന്ത്യയില്‍ പ്രസിദ്ധീകരിക്കരുതെന്ന് കാട്ടി സോണിയയുടെ അഭിഭാഷകന്‍ 2010ല്‍ ...

Read More »

കലോത്സവത്തിന്റെ ചരിത്രം പറയുന്ന പുസ്തകം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ രചയിതാവാണ് കോഴിക്കോട്ടുകാരന്‍ അനൂപ്. 1956 മുതല്‍ 2010 വരെയുള്ള കലോത്സവ ചരിത്രം അനൂപിന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അമ്പത് വര്‍ഷത്തെ ചരിത്രം വിശദമായി അറിയാനാഗ്രഹിക്കുന്നവര്‍ ഒന്ന് വലയും. കാരണം ഇത്രയും വിവരങ്ങള്‍ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ കോഴിക്കോട്ടുകാരന്‍ അനൂപ് അങ്ങനെയല്ല. 1956 മുതല്‍ 2010 വരെയുള്ള കലോത്സവചരിത്രം അറിയണമെങ്കില്‍ അനൂപ് എഴുതിയ പുസ്തകം വായിച്ചാല്‍ മതി.1956ല്‍ കേരളസംസ്ഥാനം രൂപീകരിച്ച വര്‍ഷം തന്നെ സംസ്ഥാനത്ത് ആദ്യ സ്‌കൂള്‍ ...

Read More »

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ ചെറുകാര്‍ മാരുതി ആള്‍ട്ടോ

മുംബൈ: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ചെറുകാര്‍ എന്ന പദവി മാരുതി ആള്‍ട്ടോ നേടി. 2014 ല്‍ മാത്രം 2,64,544 ആള്‍ട്ടോ കാറുകളാണ് വിറ്റത്. ജര്‍മ്മന്‍ കാറായ വോക്‌സ് വാഗന്‍ ഗോള്‍ഫിന്‍റെ 255,044 യൂണിറ്റുകള്‍ വില്‍പനയായപ്പോള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍ ജപ്പാനില്‍ നിന്നുള്ള കാറുകളാണ് എത്തിയത്. ദയിഹാറ്റ്‌സു റ്റാന്റോ-234,456,ടയോട്ട അക്വാ-233,209,ഹോണ്ട ഫിറ്റ്-202,838 എന്നിവയാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. 2014 വരെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ചെറുകാര്‍ വോക്‌സ് വാഗന്‍ ഗോള്‍ ആയിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവുമധികം ...

Read More »

ആഗോളവില്‍പനയില്‍ ഹാര്‍ലി ഡേവിഡ്‌സണിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡ്

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഹാര്‍ലി ഡേവിഡ്‌സണിന് കടുത്ത വെല്ലുവിളിയുയര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് കുതിക്കുന്നു. 700 സിസിയില്‍ അധികം കരുത്തുള്ള എന്‍ജിനോടു കൂടിയ ഹാര്‍ലി ഡേവിഡ്‌സണാണ് പതിറ്റാണ്ടുകളായി ആഗോളനിരത്തിലെ ചക്രവര്‍ത്തി. ഈ സ്ഥാനത്തിനാണ് ഇപ്പോള്‍ ഇളക്കം തട്ടുന്നത്. 2014ല്‍ ഹാര്‍ലിയെക്കാള്‍ കൂടുതല്‍ ബൈക്കുകള്‍ വിറ്റത് റോയല്‍ എന്‍ഫീല്‍ഡാണ് എന്ന വസ്തുത ഹാര്‍ലിയുടെ ഹൃദയമിടിപ്പ് കൂട്ടുന്നുണ്ട്. 2014ല്‍ ആഗോളതലത്തില്‍ 2.67 ലക്ഷം ഹാര്‍ലി ബൈക്കുകളാണ് വിറ്റത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റേത് മൂന്ന് ലക്ഷം കടന്നു. യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ എന്‍ഫീല്‍ഡിന്റെ വിപണി വിഹിതം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ...

Read More »

ഹ്യുണ്ടായിയില്‍ നിന്ന് അഞ്ച് എസ്.യു.വി.കള്‍ വരുന്നു

(13 Apr) ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ കമ്ബനിയായ  ഹ്യുണ്ടായ്, യൂട്ടിലിറ്റി വാഹന വിപണിയിലും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളെങ്കിലും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്ബനി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കള്‍ (എസ്.യു.വി.), മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എം.പി.വി.) എന്നിവ പുറത്തിറക്കാനാണ് പദ്ധതി. ഈയിടെ ഐ20 യുടെ ക്രോസ് ഓവര്‍ മോഡലായ ‘ഐ 20 ആക്ടീവ്’ പുറത്തിറക്കിയ ഹ്യുണ്ടായ്, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കോംപാക്‌ട് എസ്.യു.വി. വിപണിയിലെത്തിക്കും. ‘ഐ.എക്‌സ്.25’ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഈ വാഹനം റെനോ ഡസ്റ്റര്‍, ഫോര്‍ഡ് ഇക്കോ സ്‌പോര്‍ട്ട് ...

Read More »